Wed. Apr 2nd, 2025

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

Kannur News: കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പിലോട് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിനു നേരെയാണ് ഇന്ന് പുലർച്ചെ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ഉഗ്രസ്ഫോടനത്തിൽ കെട്ടിടത്തിന് ഉള്ളിൽ കേട് പാട് പറ്റി. അകത്ത് ഉണ്ടായിരുന്ന ഫർണ്ണിച്ചറുകളും തകർന്നു.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്. ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!