ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്നലെ വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്. ഇന്നലെസമാന രീതിയിലുള്ള അപകടം പൂവത്ത് സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് തളിപ്പറമ്പ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധ പ്രകടനവും ആർടിഒ ഓഫീസ് ഉപരോധവും സംഘടിപ്പിക്കുന്നുത്.

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

ജനകീയ വായനശാല ഉദ്ഘാടനം ചെയ്തു

പെടയങ്ങോട് : പടിയൂർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വായനശാല ഗ്രന്ഥാലയം സ്ഥാപിക്കുന്നതിന്റെ ഭാഗമായി പെടയങ്ങോട് സ്‌കൂളിന് സമീപം സ്ഥാപിച്ച ജനകീയ വായനശാല പടിയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ബി ഷംസുദീൻ ഉദ്ഘാടനം ചെയ്തു .ചടങ്ങിൽ വായനശാല സെക്രട്ടറി ടി കെ നിയാസ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ടി പി ഷെമീർ ആദ്യക്ഷത വഹിച്ചു. പെടയങ്ങോട് സ്വദേശിയും മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ റഫീഖ് അദ്ദേഹം എഴുതിയ നാട്ടിടവഴിതണൽ ‘ എന്ന പുസ്തകവും മറ്റു പുസ്തകങ്ങളും വായനശാലക്ക് വേണ്ടി … Read more

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

നിപ; കോഴിക്കോട് ജില്ലയിൽ പൊതു പരിപാടികൾക്ക് നിയന്ത്രണം

തിരുവനന്തപുരം: നാല് പേർക്ക് നിപ സ്‌ഥിരീകരിച്ച പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ പൊതുപരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. ഈ മാസം 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. നിപ വൈറസ് ബാധയുടെ പശ്‌ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ആൾക്കൂട്ട നിയന്ത്രണം ഏർപ്പെടുത്തുമെന്നും, ഈ മാസം 24 വരെ വലിയ പരിപാടികൾ ഒഴിവാക്കണമെന്നും യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു അന്തിമ തീരുമാനമെടുക്കാൻ ജില്ലാ കളക്‌ടറെ … Read more

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ക്രൈം റിപ്പോർട്ടിങ്; മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി

ന്യൂഡെൽഹി: ക്രിമിനൽ കേസുകളിലെ റിപ്പോർട്ടിങ്ങിന് രാജ്യത്ത് മാദ്ധ്യമങ്ങൾക്ക് മാർഗനിർദ്ദേശം വേണമെന്ന് സുപ്രീം കോടതി. അച്ചടി-ദൃശ്യ-സാമൂഹിക മാദ്ധ്യമങ്ങൾക്കെല്ലാം ഇക്കാര്യത്തിൽ കൃത്യമായ മാർഗനിർദ്ദേശം ഉണ്ടാകണമെന്നാണ് സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നൽകിയ നിർദ്ദേശം. പോലീസ് മാദ്ധ്യമങ്ങൾക്ക് നൽകുന്ന വിവരങ്ങൾ ഊഹാപോഹങ്ങൾ വെച്ചുള്ള റിപ്പോർട്ടിങ്ങിന് കാരണമാകുന്നുവെന്ന് നിരീക്ഷിച്ചാണ് സുപ്രീം കോടതി ഇടപെടൽ. പക്ഷപാതമായ റിപ്പോട്ടിങ് വ്യക്‌തികൾ കുറ്റം ചെയ്‌തുവെന്ന സംശയം പൊതുജനങ്ങളിൽ സൃഷ്‌ടിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതേ വിഷയത്തിൽ 2017ലെ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ഹരജികൾ പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതിയുടെ പരാമർശം. സംസ്‌ഥാന … Read more

അജ്മൽ ബിസ്മിയിൽ 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ

അജ്മൽ ബിസ്മിയിൽ  50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ ഗൃഹോപരണങ്ങൾക്ക് ഫ്ലാറ്റ് 50% കിഴിവുമായി ഓപ്പൺ ബോക്സ് സെയിൽ സീസൺ 2.ഐ ഫോൺ13 കില്ലർ പ്രൈസ് ആയ 57999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 2000 രൂപയുടെ ക്യാഷ്ബാക്കും സ്വന്തമാക്കാനുള്ള അവസരവും.ഐഫോൺ 14 കില്ലർ പ്രൈസ് ആയ 63999 രൂപയ്ക്കും കാർഡ് വഴി പർച്ചേസ് ചെയ്യുമ്പോൾ 4000 രൂപയുടെ ക്യാഷ്ബാക്ക് സ്വന്തമാക്കാനുള്ള  അവസരവും,ഓപ്പൺ ബോക്സ് സെയിലിൽ 32 ഇഞ്ച് എൽ.ഇ.ഡി ടീവി ഓഫർ പ്രൈസ് ആയ … Read more

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

തൃക്കരിപ്പൂർ : തീരദേശവാസികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ബീച്ചാരകടപ്പുറം പടന്ന കടപ്പുറം റേഷൻ ഷോപ്പ് റോഡ് നിർമ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. 49 ലക്ഷം ചലവിലാണ് ബീച്ചാരക്കടവ് മുതൽ പടന്നക്കടപ്പുറം വരെയാണ് റോഡ് നിർമ്മിക്കുന്നത്. എം.രാജാഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ,. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, … Read more