ടി.ഗോവിന്ദൻ ട്രോഫി എസ്. ആർ. എം. യൂണിവേഴ്സിറ്റിക്ക്

ടി.ഗോവിന്ദൻ ട്രോഫി എസ്. ആർ. എം. യൂണിവേഴ്സിറ്റിക്ക്

പയ്യന്നൂർ : സ്പോർട്സ് ആൻഡ് കൾച്ചറൽ ഡവലപ്പ്മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ടി.ഗോവിന്ദൻ ട്രോഫിക്ക് വേണ്ടി കിഴക്കെ കണ്ടങ്കാളിയിൽ സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഇൻവിറ്റേഷൻ വോളി ഫൈനലിൽ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും എസ്.ആർ.എം. യൂണിവേഴ്സിറ്റി ജേതാക്കളായി. പുരുഷ വിഭാഗത്തിൽ നേരിട്ടുള്ള മൂന്ന് സെറ്റുകൾക്ക് മദ്രാസ് യൂണിവേഴ്സിറ്റിയെയാണ് പരാജയപ്പെടുത്തിയത്.സ്കോർ : 25- 20 , 25- 23 , 25 – 18 .

മട്ടന്നൂർ-തലശ്ശേരി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മട്ടന്നൂർ-തലശ്ശേരി റോഡിൽ ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്

മട്ടന്നൂർ : മട്ടന്നൂർ-തലശ്ശേരി റോഡിൽ നെടുവോട്ടുംകുന്നിൽ കനാലിന് സമീപം നാഷണൽ പെർമിറ്റ് ലോറിയും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർക്ക് പരിക്കേറ്റു. കാർ പേരാവൂരിലെ പി. സുജിത്തി(49)നാണ് പരിക്കേറ്റത്.  ഇരുമ്പ്‌ പൈപ്പുമായി തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂർ വിമാനത്താവളത്തിൽ ടാക്സി സർവീസ് നടത്തുന്ന സി.ടി. ആൻഡ് ടി. കമ്പനിയുടെ കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ കാർഡ്രൈവറെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ റോഡരികിലെ വൈദ്യുതത്തൂണും തകർന്നു.

ബി.ഇ.എം. എൽ.പി. സ്കൂളിൽ പൂർവാധ്യാപകരെ ആദരിച്ചു

ബി.ഇ.എം. എൽ.പി. സ്കൂളിൽ പൂർവാധ്യാപകരെ ആദരിച്ചു

പയ്യന്നൂർ : പയ്യന്നൂർ ബി.ഇ.എം. എൽ.പി. സ്കൂൾ 125-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പൂർവാധ്യാപകരെ ആദരിക്കൽ ചടങ്ങ് ‘ഓർമകളുടെ തീരത്ത്’ സംഘടിപ്പിച്ചു. എം. വിജിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മണിയറ ചന്ദ്രൻ അധ്യക്ഷനായി. ചടങ്ങിൽ സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാളെ സ്കൂൾ പ്രഥമാധ്യാപിക ജാക്വിലിൻ ബിന്ന സ്റ്റാൻലി ആദരിച്ചു. സീക്ക് ഡയറക്ടർ ടി.പി. പദ്‌മനാഭൻ, നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ടി.പി. സമീറ, പൂർവവിദ്യാർഥി പ്രതിനിധി അജിത്ത് ഡി. ഷേണായ്, സജിത്ത് ദാസ്, രമ്യ അനൂപ്, യു. … Read more

തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

തലശ്ശേരി-മാഹി ബൈപ്പാസിൽ പ്രവേശനകവാടമായി : ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്

 ദേശീയപാത 66-ലെ മുഴപ്പിലങ്ങാട്ട്നിന്ന് അഴിയൂർ വരെ നീളുന്ന മാഹി ബൈപ്പാസിന്റെ നിർമാണം അവസാനഘട്ടത്തിലേക്ക്. 1300 കോടിയോളം രൂപ ചെലവഴിച്ചാണ് 18.6 കി.മീറ്റർ നീളത്തിലുള്ള ബൈപ്പാസ് നിർമാണം. അഞ്ചരക്കണ്ടി, ധർമടം, കുയ്യാലി, മാഹി പുഴകൾക്ക് മുകളിലായി നാല് വലിയ പാലങ്ങൾ പൂർത്തിയായി കഴിഞ്ഞു. എറണാകുളത്തെ ഇ.കെ.കെ.കമ്പനിക്കാണ് ഈ റീച്ചിന്റെ നിർമാണക്കരാർ. മുഴപ്പിലങ്ങാട് മഠത്തിനടുത്ത്നിന്ന് തുടങ്ങി അഞ്ചരക്കണ്ടി പുഴവരെയുള്ള പാതയുടെ നിർമാണം പൂർത്തീകരിച്ച് റോഡിൽ സിഗ്നൽ ബോർഡുകൾ സ്ഥാപിച്ചു. മഠത്തിൽനിന്ന് ബൈപ്പാസിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കവാടവും സ്ഥാപിച്ചിട്ടുണ്ട്. ഇരുവശത്തും ഉയരത്തിൽ … Read more

എൻ.എ.എം. കോളേജിൽ നവീകരിച്ച കംപ്യൂട്ടർ ലാബ്

എൻ.എ.എം. കോളേജിൽ നവീകരിച്ച കംപ്യൂട്ടർ ലാബ്

പാനൂർ : കല്ലിക്കണ്ടി എൻ.എ.എം. കോളജിൽ 100 കംപ്യൂട്ടറുകളോടെ തയ്യാറാക്കിയ സി.എച്ച്. കുഞ്ഞമ്മദ് മാസ്റ്റർ സ്മാരക കംപ്യൂട്ടർ ലാബ് തുറന്നു. പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ റിയാദ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ മാനേജ്മെൻറ് കമ്മിറ്റി ഏർപ്പടുത്തിയ അഞ്ച് ലക്ഷം രൂപയുടെ ഇ. അഹമ്മദ് ധിഷണ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനവും നടത്തി. എം.ഇ.എഫ്. ജനറൽ സെക്രട്ടറി പി.പി.എ. ഹമീദ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. ടി. മജീഷ്, വഖഫ് ബോർഡ് മുൻ അംഗം അഡ്വ. പി.വി. … Read more

മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും

മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും

ചക്കരക്കല്ല് : ചെമ്പിലോട് പഞ്ചായത്ത് മഴക്കാലപൂർവ തയ്യാറെടുപ്പിന്റെ ഭാഗമായി ദുരന്തനിവാരണ പരിശീലനവും ജാഗ്രതാ സമിതി അംഗങ്ങൾക്കുള്ള ക്ലാസും നടത്തി. ചക്കരക്കല്ല് സ്റ്റേഷൻ ഓഫീസർ ശ്രീജിത്ത് കോടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ദാമോദരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സി.പ്രസീത, ഡി.ജിഷ, കെ.സുരേശൻ, ടി.രതീശൻ, ദീപ അനിൽകുമാർ, പി.എം.ബിന്ദു, എം.പി.ഷീജ എന്നിവർ സംസാരിച്ചു. അഫ്സൽ, രാജേഷ് എന്നിവർ ദുരന്തനിവാരണ ക്ലാസെടുത്തു. ജിൻസിമോൾ ജോർജ് ജാഗ്രതാസമിതി വിശദീകരണം നടത്തി.