കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

കടയില്‍ക്കയറി അക്രമം; രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

തളിപ്പറമ്പ്: ഹർത്താലിൽ കടയിൽ കയറി അക്രമം നടത്തിയ രണ്ട് പോപുലർ ഫ്രണ്ട് പ്രവർത്തകരെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. എളമ്പേരം പാറയിലെ കടയിൽക്കയറി അതിക്രമം നടത്തിയ കേസിലാണ് പി. അൻസാർ(24), സി.എച്ച്. ജംഷീർ (34)എന്നിവരെ ഇൻസ്പെക്ടർ എ.വി. ദിനേശിന്റെ നിർദേശപ്രകാരം എസ്.ഐ ദിനേശൻ കൊതേരി അറസ്റ്റ് ചെയ്തത്. ഹർത്താൽ ദിനത്തിൽ തുറന്നുപ്രവർത്തിച്ച എളമ്പേരംപാറയിലെ സിസ്റ്റം കെയർ മൊബൈൽസ് ആൻഡ് ഇലക്ട്രോണിക്സ് ഉടമ പി.പി. ആഷാദിന്റെ പരാതിയിൽ പി.ഡി.പി.പി ആക്ട് പ്രകാരം വെള്ളിയാഴ്ചതന്നെ പൊലീസ് കേസെടുത്തിരുന്നു. ഹർത്താൽ ദിവസം … Read more

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

കൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം പണയംവെച്ച് ബാങ്കുകളിൽനിന്ന് വൻ തുക തട്ടിയ സംഭവത്തിൽ ഒരാളെ കൂടി കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പങ്ങോട്ടൂരിലെ രാമൻ കടവത്ത് ഹൗസിൽ ആർ.കെ. ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇല്യാസിനെ കൂത്തുപറമ്പിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30) എന്നിവരെ നേരത്തേ കൂത്തുപറമ്പ് പൊലീസ് … Read more

കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി രണ്ടുപേർ പിടിയിൽ

കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി രണ്ടുപേർ പിടിയിൽ

കല്യാശ്ശേരി: കല്യാശ്ശേരിയിൽ പെട്രോൾ ബോംബുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ റേഞ്ച് സി.ഐ.ജി രാഹുൽ ആർ. നായരുടെ നേതൃത്വത്തിലുള്ള പട്രോളിങ്ങിനിടെയാണ് ആദ്യം ഒരാളെ പിടികൂടിയത്. മാങ്കടവ് കുന്നുംപുറം സ്വദേശി മുഹമ്മദ് അനസ്(26) ആണ് പൊലീസിന്റെ പിടിയിലായത്. കല്യാശ്ശേരി പൊളിടെക്നിക്കിന് സമീപത്തുവെച്ചാണ് പൊലീസ് ഇയാളെ പിടിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ബാക്കി 4 പേർ ഓടി രക്ഷപ്പെട്ടു. ഉച്ചയോടെ വളപട്ടണം പൊലീസിന്റെ നേതൃത്വത്തില്‍ ഓടി രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് ഒരാളെ പിടികൂടി. മാങ്കടവ് ചാൽ സ്വദേശി പി.പി. ഷഫീഖ് (31) … Read more

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

ആർ.എസ്.എസ് ഓഫിസിന് നേ​രെ പെട്രോൾ ബോംബ് ആക്രമണം: രണ്ടുപേർ പിടിയിൽ

മട്ടന്നൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് നടത്തിയ ഹർത്താലിനിടെ മട്ടന്നൂരിലെ ആർ.എസ്.എസ് ഓഫിസ് ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പോപുലർ ഫ്രണ്ട് പ്രവർത്തകരായ വെമ്പടി സ്വദേശി സുജിർ, വട്ടക്കയം സ്വദേശി നൗഷാദ് എന്നിവരെയാണ് മട്ടന്നൂർ സി.ഐ എം. കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ഇല്ലം മൂല റോഡിലെ ഓഫിസിനു നേരെ രണ്ടംഗസംഘം പെട്രോൾ ബോംബേറിഞ്ഞത്. ഇരുചക്ര വാഹനത്തിലെത്തിയ സംഘം ബോംബ്‌ എറിഞ്ഞത് സമീപത്തെ സി.സി.ടി.വി ദൃശ്യത്തിലുണ്ടായിരുന്നു. കണ്ണൂർ ചെള്ളേരിയിൽ വച്ചാണ് മട്ടന്നൂർ പൊലീസ് പ്രതികളെ അറസ്റ്റു … Read more

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ … Read more

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്; നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്;  നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. തലായിയിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺഷുഗറുമായി യുവാക്കളെ പൊലീസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൻ സംഘമാണ് പിടിയിലായതെന്നും ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച … Read more