മലയോരത്ത് വീണ്ടും കിണർ പ്രവൃത്തിക്കിടെ അപകടം
ഇരിട്ടി: കടുത്ത ജലക്ഷാമം കാരണം കിണറുകൾ വറ്റിത്തുടങ്ങിയതോടെ കിണർ വൃത്തിയാക്കാനും ആഴം കൂട്ടാനും മറ്റും നടത്തുന്ന പ്രവൃത്തിക്കിടെ അപകടങ്ങൾ വർധിക്കുന്നു. ഞായറാഴ്ച ആറളം ഫാമിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ യുവാവിന് കിണറ്റിൽ വീണ് ഗുരുതര പരിക്കേറ്റു. പുനരധിവാസ മേഖലയായ ബ്ലോക്ക് 10ൽ സൗമിഷാണ് അപകടത്തിൽപെട്ടത്. ഇയാളെ വനം വകുപ്പിന്റെ ആർ.ആർ.ടി സംഘവും പേരാവൂരിൽ നിന്നുമെത്തിയ അഗ്നിശമനസേനയും ചേർന്ന് പുറത്തെത്തിക്കുകയായിരുന്നു. പേരാവൂർ താലൂക്കാശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം സൗമിഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരഴ്ചക്കിടയിൽ മലയോര … Read more