ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ  പാലുകാച്ചി മലയിലേക്ക്സഞ്ചാരികളുടെ ഒഴുക്ക്

കേ​ള​കം: ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്ക്. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന​സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും.യാ​ത്ര​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം. കൊ​ട്ടി​യൂ​ർ വ​ന​ത്തി​ലെ വ​ൻ​മ​ര​ങ്ങ​ളു​ടെ ത​ണ​ലി​ലൂ​ടെ​യാ​ണ് ട്ര​ക്കി​ങ്. മൂ​ന്നു​കി​ലോ​മീ​റ്റ​ർ ക​യ​റി​യാ​ൽ പാ​ലു​കാ​ച്ചി​യി​ലെ​ത്താം.മ​ഴ​ക്കാ​ലം വി​ട​വാ​ങ്ങി​യ​തോ​ടെ ദി​നേ​ന നി​ര​വ​ധി സം​ഘ​ങ്ങ​ളാ​ണ് … Read more

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

ജപ്‌തി നോട്ടീസ്; കണ്ണൂരിൽ ക്ഷീരകർഷകൻ ജീവനൊടുക്കി

കണ്ണൂർ: കണ്ണൂരിൽ ക്ഷീരകർഷകനെ ആത്‍മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. കൊളക്കാട് സ്വദേശി എംആർ ആൽബർട്ടാണ് (65) ആത്‍മഹത്യ ചെയ്‌തത്‌. ഇന്ന് രാവിലെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലാണ് ആൽബർട്ടിനെ കണ്ടെത്തിയത്. ബാങ്കിൽ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്‌തി നോട്ടീസ് വന്നിരുന്നു. പിന്നാലെയാണ് കർഷകൻ ജീവനൊടുക്കിയതെന്നാണ് വിവരം. ജില്ലാ ബാങ്കിന്റെ പേരാവൂർ ശാഖയിൽ നിന്ന് ആൽബർട്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ വായ്‌പ എടുത്തിരുന്നു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്കിൽ നിന്നും കഴിഞ്ഞ ദിവസം ജപ്‌തി നോട്ടീസ് വന്നിരുന്നു. ഇതേ തുടർന്നാണ് … Read more

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ

പരിയാരം .അക്രമ കേസിൽ ഗൾഫിലേക്ക് കടന്ന പിടികിട്ടാപ്പുള്ളി പിടിയിൽ.കുഞ്ഞിമംഗലം അങ്ങാടി സ്വദേശി അഞ്ചില്ലത്ത് അബ്ദുൾ സത്താറിനെ (34)യാണ് വിമാനതാവളത്തിൽ വെച്ച് പരിയാരം പോലീസ് അറസ്റ്റു ചെയ്തത്.2017-ൽ അടിപിടി കേസിലെ പ്രതിയായ ഇയാൾ കോടതിയിൽ ഹാജരാകാതെ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.തുടർന്ന്കഴിഞ്ഞ വർഷം കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. പരിയാരംപോലീസ് ലുക്ക് ഔട്ട് നോട്ടീസ് എമിഗ്രേഷൻ വിഭാഗത്തിന് കൈമാറിയതിൻ്റെ അടിസ്ഥാനത്തിൽ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയ പ്രതിയെ വിമാന താവളം എമിഗ്രേഷൻ തടഞ്ഞുവെച്ച് പരിയാരം പോലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായപ്രതിയെ ഇന്ന് … Read more

മാലിന്യ സംസ്കരണമില്ല; സ്കൂളിനുംആശുപത്രിക്കും 15,000 രൂപ വീതം പിഴ

മാലിന്യ സംസ്കരണമില്ല; സ്കൂളിനുംആശുപത്രിക്കും 15,000 രൂപ വീതം പിഴ

ഇ​രി​ട്ടി: മാ​ലി​ന്യ സം​സ്ക​ര​ണ രം​ഗ​ത്തെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ജി​ല്ല എ​ൻ​ഫോ​ഴ്സ്മെ​ന്റ് സ്‌​ക്വാ​ഡ് ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ൾ ഉ​ൾ​പ്പെ​ടെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 15,000 രൂ​പ വീ​തം പി​ഴ ചു​മ​ത്തി. ഉ​ളി​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജൈ​വ​മാ​ലി​ന്യം സം​സ്ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ റി​ങ് ക​മ്പോ​സ്റ്റി​ൽ പ്ലാ​സ്റ്റി​ക്, മി​ഠാ​യി ക​വ​ർ തു​ട​ങ്ങി​യ​വ ത​ള്ളി​യ നി​ല​യി​ലാ​ണ്. വൃ​ത്തി​ഹീ​ന​മാ​യി കാ​ണ​പ്പെ​ട്ട ശു​ചി​മു​റി​യി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം തു​റ​സ്സാ​യ സ്ഥ​ല​ത്തേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സ്കൂ​ൾ പ​രി​സ​ര​ത്തെ ഇ​ൻ​സി​ന​റേ​റ്റ​റി​ൽ പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​താ​യും അ​ജൈ​വ​മാ​ലി​ന്യം … Read more

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

കുടിലുകളും കൃഷിയും നശിപ്പിച്ച് കാട്ടാനകളും പന്നിക്കൂട്ടവും

ഇ​രി​ട്ടി: മ​ല​യോ​ര മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കു​ന്നു. കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് പു​തി​യ​ങ്ങാ​ടി, പ​രി​പ്പു​തോ​ട് മേ​ഖ​ല​ക​ളി​ൽ വീ​ണ്ടും കാ​ട്ടാ​ന ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ഒ​രു മാ​സ​ത്തി​നി​ട​യി​ൽ മൂ​ന്നാം ത​വ​ണ​യാ​ണ് മേ​ഖ​ല​യി​ൽ കാ​ട്ടാ​നകൂ​ട്ടം നാ​ശം വി​ത​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ കൊ​ച്ചു​പു​ര​യ്ക്ക​ൽ മു​ഹ​മ്മ​ദി​ന്റെ കൃ​ഷി​യി​ട​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ​ൻ നാ​ശ​ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. തെ​ങ്ങ്, ക​മു​ക്, വാ​ഴ, ചേ​ന, ക​പ്പ തു​ട​ങ്ങി​യ സ​ർ​വ വി​ള​ക​ളും ന​ശി​പ്പി​ച്ചു. ആ​റ​ളം ഫാ​മി​ൽ നി​ന്നും ക​ക്കു​വ പു​ഴ ക​ട​ന്ന് എ​ത്തു​ന്ന ആ​ന​ക​ൾ ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി പ​രി​പ്പു​തോ​ട്, പു​തി​യ​ങ്ങാ​ടി … Read more

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ട്രോളി ബാഗിൽ തലയോട്ടിയും ശരീരഭാഗങ്ങളും; മാക്കൂട്ടം ചുരത്തിൽ കണ്ടെത്തിയത് രണ്ടാഴ്ച പഴക്കമുള്ള മൃതദേഹം

ഇരിട്ടി (കണ്ണൂർ): പെരുമ്പാടി മാക്കൂട്ടം ചുരത്തിൽ തിങ്കളാഴ്ച രാവിലെ മുതൽ രൂക്ഷ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിനിടെ കണ്ടെത്തിയത് ട്രോളിബാഗില്‍ തള്ളിയ മൃതദേഹം. തലശ്ശേരി -കുടക് അന്തര്‍സംസ്ഥാനപാതയിലാണ് സംഭവം. 18 -19 വയസ്സുള്ള യുവതിയുടേതെന്ന് തോന്നിക്കുന്ന മൃതദേഹം കഷണങ്ങളാക്കി മടക്കിക്കൂട്ടി പെട്ടിയിലാക്കിയ നിലയിലായിരുന്നു. രണ്ടാഴ്ച പഴക്കമുണ്ടെന്നാണു പ്രാഥമിക നിഗമനം. ചുരിദാർ പോലുള്ള വസ്ത്രം കണ്ടെത്തിയതിനാൽ മൃതദേഹം സ്ത്രീയുടേതാണെന്ന നിഗമനത്തിലാണ് വീരാജ്പേട്ട പൊലീസ്. ബ്രഹ്മഗിരി വന്യജീവി സങ്കേതം വനമേഖലയായ കൂട്ടുപുഴ -പെരുമ്പാടി ചുരം പാതയിൽ കർണാടകയുടെ പെരുമ്പാടി … Read more