തലശ്ശേരിയിൽ വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരിയിൽ  വിദ്യാർഥിനിയെ  ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരി: ഭീഷണിപ്പെടുത്തി വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ വയനാട്‌ സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ. വയനാട് അമ്പലവയൽ വടുവഞ്ചാൽ സ്വദേശി കുടിയിലകം വീട്ടിൽ സുരേഷ്‌ബാബു(39)വാണ്‌ അറസ്റ്റിലായത്. വയനാട്ടിലെ സ്‌കൂൾ പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ചയാണ് ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. തലശ്ശേരിയിലെത്തിച്ച്‌ ചോദ്യംചെയ്‌തശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തി. റിമാൻഡിലുള്ള പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു. തുടരന്വേഷണം കണ്ണവം, അമ്പലവയൽ പൊലീസിന്‌ കൈമാറും. സംഭവം നടന്നത്‌ ഈ സ്‌റ്റേഷൻ പരിധികളിലാണ്‌. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്ന പെൺകുട്ടി തലശ്ശേരിയിലെ ഹോസ്‌റ്റലിൽ താമസിച്ചുവരുകയാണ്. കൂട്ടുകാരികളോട്‌ നടത്തിയ വെളിപ്പെടുത്തലാണ്‌ … Read more

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തലശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചിറക്കര ആയിഷ മഹലില്‍ സഫ്‌വാനെയാണ് (22) തലശ്ശേരി പൊലീസ് പിടികൂടിയത്. തലശ്ശേരി കോട്ട പരിസരത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 0.380 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

മുക്കുപണ്ടം പണയംവെച്ച് പണം തട്ടൽ; ഒരാൾകൂടി അറസ്റ്റിൽ

കൂത്തുപറമ്പ്: സ്വർണം പൂശിയ മുക്കുപണ്ടം പണയംവെച്ച് ബാങ്കുകളിൽനിന്ന് വൻ തുക തട്ടിയ സംഭവത്തിൽ ഒരാളെ കൂടി കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തൃപ്പങ്ങോട്ടൂരിലെ രാമൻ കടവത്ത് ഹൗസിൽ ആർ.കെ. ഇല്യാസി (28) നെയാണ് കൂത്തുപറമ്പ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്ത ഇല്യാസിനെ കൂത്തുപറമ്പിലെത്തിച്ച് ചോദ്യംചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന (50), നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (30) എന്നിവരെ നേരത്തേ കൂത്തുപറമ്പ് പൊലീസ് … Read more

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

കലാപാഹ്വാനം: യുവമോർച്ച നേതാവിനെതിരെ കേസ്

പാനൂർ (കണ്ണൂർ): പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കലാപത്തിന് ആഹ്വാനം ചെയ്ത യുവമോർച്ച നേതാവിനെതി​രെ ​പൊലീസ് ​കേസെടുത്തു. യുവമോർച്ച നേതാവ് സ്മിതേഷിനെതിരെയാണ് കേസ്. ഹർത്താൽ തടയണമെന്നും തുറന്ന യുദ്ധത്തിന് തയാറാകണമെന്നുമായിരുന്നു ഇയാൾ സോഷ്യൽ മീഡിയയിൽ ആഹ്വാനം ചെയ്തത്. നാട്ടിൽ ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വാട്സാപ്പ് വഴി സ​ന്ദേശം പ്രചരിപ്പിച്ചതിന് ഐ.പി.സി 163 വകുപ്പ് പ്രകാരമാണ് കേസ്. നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്നലെ പോപുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ തടയാൻ പാനൂരിൽ സംഘ്പരിവാർ പ്രവർത്തകർ രാവിലെ … Read more

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്; നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്;  നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. തലായിയിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺഷുഗറുമായി യുവാക്കളെ പൊലീസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൻ സംഘമാണ് പിടിയിലായതെന്നും ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച … Read more