മഞ്ഞപ്പിത്തം: ആദിവാസി യുവാവ് മരിച്ചു; ചികിത്സ വൈകിയെന്ന് പരാതി
ഇരിട്ടി (കണ്ണൂർ): അയ്യൻകുന്നിൽ ആദിവാസി യുവാവ് മഞ്ഞപ്പിത്തം ബാധിച്ച് മതിയായ ചികിത്സ ലഭിക്കാതെ മരിച്ചതായി പരാതി. അയ്യങ്കുന്ന് പഞ്ചായത്തിലെ കൊട്ടുകപാറ ഐ.എച്ച്.ഡി.പി പട്ടികവർഗ കോളനിയിലെ രാജേഷാണ് (22) പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. ചികിത്സ വൈകിയെന്നും കൃത്യമായി ലഭിച്ചില്ലെന്നും ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. മൂന്നു ദിവസം മുമ്പ് ചികിത്സക്കായി ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിയ രാജേഷിനെ അന്നുതന്നെ കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഞായറാഴ്ച രാവിലെ 5.30ന് മരിച്ചു. മഞ്ഞപ്പിത്ത ബാധിതനായ യുവാവിനെ ഇരിട്ടി … Read more