സ്‌കൂളിനുസമീപം പാന്‍മസാല വില്‍പന; വ്യാപാരി അറസ്റ്റില്‍

സ്‌കൂളിനുസമീപം പാന്‍മസാല വില്‍പന; വ്യാപാരി അറസ്റ്റില്‍

ശ്രീകണ്ഠപുരം: ഏരുവേശ്ശി പൂപ്പറമ്പ് ഗവ. യു.പി സ്‌കൂളിനുസമീപം പാന്‍മസാല വില്‍പന നടത്തിയ വ്യാപാരി അറസ്റ്റില്‍. ഇരിക്കൂറിലെ ചെറിയ വളപ്പിനകത്ത് നാലകത്ത് ഹൗസില്‍ ഹാഷിമിനെയാണ് (48) കുടിയാന്മല സി.ഐ മെല്‍ബിന്‍ ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. സ്‌കൂളിലേക്കുള്ള ഉച്ചഭക്ഷണത്തിനാവശ്യമായ സാധനങ്ങള്‍ എത്തിച്ചുനല്‍കുന്നത് ഹാഷിമാണ്. ഇതിന്റെ മറവിൽ ഇയാൾ വ്യാപകമായി പാൻ ഉൽപന്നങ്ങൾ വിൽപന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിനാലാണ് പൊലീസ് പരിശോധന നടത്തിയത്. ഇയാളുടെ കടയിലെ ഫ്രിഡ്ജിനുപിറകില്‍ സഞ്ചിയില്‍ സൂക്ഷിച്ച നിലയിലാണ് നിരവധി പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. സീനിയര്‍ … Read more

വാഹന ഗതാഗതം നിരോധിച്ചു

വാഹന ഗതാഗതം നിരോധിച്ചു

ടാറിങ് നടക്കുന്നതിനാൽ പെരിങ്ങത്തൂർ-മുക്കിൽപീടിക റോഡ് വഴിയുള്ള ഗതാഗതം 16 വരെ നിരോധിച്ചു. ഇതുവഴി പോകുന്ന വാഹനങ്ങൾ മേക്കുന്ന്-കീഴ്മാടം-കടവത്തൂർ റോഡ് വഴിയോ അണിയാരം-ബാവച്ചി റോഡിലൂടെയോ പോകണമെന്ന് ജില്ലാ പൊതുമരാമത്ത് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു കണ്ണൂർ ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇👇👇👇👇 https://chat.whatsapp.com/HVpOaktgE0TIbO8JiTuvhx

തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ അപകടത്തിൽപ്പെട്ടു; ആറു പേർക്ക് പരിക്ക്

തലശ്ശേരിയിൽ കെ.എസ്.ആർ.ടി.സി മിന്നൽ അപകടത്തിൽപ്പെട്ടു; ആറു പേർക്ക് പരിക്ക്

തലശ്ശേരി: കോട്ടയത്തുനിന്ന് കാസർകോടേക്ക് പോവുകയായിരുന്നു കെ.എസ്.ആർ.ടി.സി മിന്നൽ ബസ് അപകടത്തിൽപ്പെട്ടു. ഡ്രൈവർ ഉൾപ്പെടെ ആറോളം പേർക്ക് പരിക്കേറ്റു. ഇന്നു പുലർച്ചെ നാലര മണിക്കാണ് അപകടം. തലശേരി ഗവ. ആശുപത്രിക്കും അഗ്നിശമന സേന ഓഫിസിനും സമീപത്തെ റോഡിലെ ഡിവൈഡറിൽ കയറിയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമായത്. കോട്ടയത്തുനിന്ന് പുറപ്പെട്ട ശേഷം ബസ് രണ്ട് തവണ ചെറിയ അപകടം വരുത്തിയതായി യാത്രക്കാർ പറഞ്ഞു. ബസ് സമീപത്തെ അമൂൽ ഷോറൂമിന്‍റെ ഗ്ലാസ്സ് തകർത്തു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാതിൽ … Read more

ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; പയ്യന്നൂരിൽ രണ്ടുപേർ അറസ്റ്റിൽ

ദേശീയപാത നിർമാണ സാമഗ്രികൾ മോഷ്ടിച്ചു; പയ്യന്നൂരിൽ  രണ്ടുപേർ അറസ്റ്റിൽ

പയ്യന്നൂർ: ദേശീയപാത നിർമാണത്തിനായി സൂക്ഷിച്ച 85,000 രൂപയുടെ സാധന സാമഗ്രികൾ മോഷ്ടിച്ച് വിൽപന നടത്തിയ രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾ പിടിയിൽ. ഝാർഖണ്ഡ് പാലാമു ജില്ലയിലെ സന്ദീപ് പ്രതാപ് (24), ഝാർഖണ്ഡ് ബുക്കാറോ സ്വദേശി മുഹമ്മദ് മജ്ഹാർ (36) എന്നിവരെയാണ് പരിയാരം എസ്.ഐ നിബിൻ ജോയിയും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ദേശീയപാത നിർമാണ സാമഗ്രികൾ ഏമ്പേറ്റിൽ മോഷണം പോയത്. നിർമാണ പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്ന മേഘ കൺസ്ട്രക്ഷൻ ലെയ്സൺ ഓഫിസർ ശശിധരന്റെ പരാതിയിൽ കേസെടുത്ത … Read more

കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേർ അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറില്‍ കടത്തുകയായിരുന്ന മാരക ലഹരിമരുന്നുമായി രണ്ടുപേരെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി കോട്ടപ്പറമ്പിലെ കളരിക്കുന്നേല്‍ കെ.കെ. അബ്ദുൽ റാഷിദ് (29) ശ്രീകണ്ഠപുരം സി.എച്ച് നഗറിലെ നെടുഞ്ചാര പുതിയപുരയില്‍ സെയ്ദ് (31) എന്നിവരെയാണ് ശ്രീകണ്ഠപുരം ഇൻസ്‍പെക്ടർ ഇ.പി. സുരേശന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പി.പി. അശോക് കുമാർ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാന പാതയില്‍ ചെങ്ങളായി ചേരന്‍കുന്ന് വളവില്‍ വാഹന പരിശോധനക്കിടയിലാണ് കാറിൽനിന്ന് 8.03 ഗ്രാം എം.ഡി.എം.എ പിടിച്ചത്. മലയോര മേഖലയില്‍ വ്യാപകമായി … Read more

മടക്കരയിൽ ആറുലോഡ് മണൽ പിടിച്ചെടുത്തു

മടക്കരയിൽ ആറുലോഡ് മണൽ പിടിച്ചെടുത്തു

പാപ്പിനിശ്ശേരി: മടക്കര കടവ് റോഡിൽ അനധികൃതമായി കൂട്ടിയിട്ട ആറ് ലോഡ് മണൽ പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച പുലർച്ച പട്രോളിങ്ങിനിടെയാണ്, കടത്തിക്കൊണ്ടുപോകാനായി കൂട്ടിയിട്ട മണൽ കണ്ണപുരം പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. മണൽ ജില്ല കലക്ടറുടെ നിയന്ത്രണത്തിലുള്ള നിർമിതി കേന്ദ്രത്തിന് കൈമാറി. പുഴയിൽനിന്നും അനധികൃതമായി വാരിയെടുത്ത മണൽ, കടവിൽ സൂക്ഷിച്ചുവെക്കുകയും പൊലീസിന്റെ ശ്രദ്ധയിൽപെടാതെ വാഹനങ്ങളിൽ കടത്തിക്കൊണ്ടുപോവുകയുമാണ് പതിവ്. വാഹനം സഹിതം മണൽ പിടിച്ചെടുത്താൽ മാത്രമേ പൊലീസിന് കേസെടുക്കാൻ നിർവാഹമുള്ളൂവെന്നും കണ്ണപുരം പൊലീസ് അറിയിച്ചു. സമാനമായ നിലയിൽ കഴിഞ്ഞയാഴ്ച എട്ടു ലോഡ് മണൽ … Read more