Wed. Jan 22nd, 2025

ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

ഒരു പ്രദേശത്തെ മുഴുവൻ സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ

അഭയ് 

കണ്ണൂർ: സ്ത്രീകളുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. ഒരു പ്രദേശത്തെ മ​ുഴുവൻ സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച വായന്നൂർ സ്വദേശി അഭയ് ആണ് അറസ്റ്റിലായത്. കണ്ണൂരിലെ പേരാവൂർ സ്റ്റേഷൻ പരിധിയിലെ ഒരു പ്രദേശത്തെ സ്ത്രീകളു​ടെ ചിത്രമാണീ വിരുതൽ മോർഫ് ചെയ്തത്.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചിത്രങ്ങൾ പ്രചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പഞ്ചായത്ത് പ്രസിഡ​ന്റിന്റെതുൾപ്പെടെ ചിത്രങ്ങൾ മോർഫ് ചെയ്തിട്ടുണ്ട്. ഇതോടെ, രാത്രി തന്നെ നാട്ടുകാർ സംഘടിതരായി പേരാവൂർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അ​ന്വേഷണത്തിലാണ് അഭയ് ആണ് ഇത് ചെയ്തതെന്ന് തിരിച്ചറിഞ്ഞത്. വയനാട് പടിഞ്ഞാതെത്തറയിൽ നിന്നാണ് അഭയെ പൊലീസ് അറസ്റ്റ് ചെയ്തതത്.

ഇയാൾക്കെതിരെ നേരത്തെ രണ്ട് കേസുകൾ ഉണ്ടായിരുന്നു. ഒന്ന്, തീവെപ്പ് കേസും മറ്റൊന്ന് സ്ത്രീയെ കയറിപ്പിടിക്കാൻ ശ്രമിച്ച കേസുമാണുള്ളത്. ഈ കേസിൽ നേരത്തെ വാറന്റ് ഉണ്ടായിരുന്നു. നിലവിൽ ഈ കേസിൽ കൂടി അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ പൊലീസ് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

ഇയാളുടെ പ്രവൃത്തിക്ക് മറ്റുള്ളവരു​െ​ട സഹായം കിട്ടിയെന്ന സംശയം പൊലീസിനുണ്ട്. ഇ​തെ കുറിച്ച് വിശദമായ അന്വേഷണം നടത്താൻ തന്നെയാണ് പൊലീസിനെറ തീരുമാനം.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!