മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

മ​ല​യോ​ര​ത്ത് ജ​പ്തി ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി ബാ​ങ്കു​ക​ൾ; കാ​ർ​ഷി​ക​മേ​ഖ​ല ആ​ശ​ങ്ക​യി​ൽ

കേ​ള​കം: സാ​മ്പ​ത്തി​ക വ​ർ​ഷം അ​വ​സാ​നി​ക്കാ​ൻ ദി​വ​സ​ങ്ങ​ൾ മാ​ത്രം അ​വ​ശേ​ഷി​ക്കെ ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി ലേ​ല ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി​യ​ത് മ​ല​യോ​ര​ത്തെ കാ​ർ​ഷ​ക ജ​ന​ത​യു​ടെ ഉ​റ​ക്കം കെ​ടു​ത്തു​ന്നു. വാ​യ്പ കു​ടി​ശ്ശിക​യു​ടെ പേ​രി​ലാ​ണ് വി​വി​ധ ബാ​ങ്കു​ക​ളു​ടെ ജ​പ്തി ന​ട​പ​ടി​ക​ൾ. കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല​യി​ടി​വ്, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്നു​ള്ള ഉ​ൽ​പാ​ദ​ന ഇ​ടി​വ്, രോ​ഗ​ബാ​ധ, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സാ​മ്പ​ത്തി​ക മാ​ന്ദ്യം തു​ട​ങ്ങി കാ​ർ​ഷി​ക മേ​ഖ​ല ഒ​ന്ന​ട​ങ്കം ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ളെ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ർ​ഷ​ക​രെ കൂ​ടു​ത​ൽ ത​ക​ർ​ച്ച​യി​ലേ​ക്ക് ത​ള്ളിവി​ട്ടു​കൊ​ണ്ട് എ​ല്ലാ വി​ഭാ​ഗം ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ജ​പ്തി … Read more

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി സ്വദേശി ബൽത്തങ്ങാടിയിൽ കാറപകടത്തിൽ മരിച്ചു

ഇരിട്ടി: കർണ്ണാടകത്തിലെ ബൽത്തങ്ങാടിയിൽ ഉണ്ടായ കാറപകടത്തിൽ ഇരിട്ടി സ്വദേശി മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽത്തങ്ങാടി ‘സതേൺ ഇന്ത്യ’ റബർ വ്യാപാര സ്‌ഥാപന ഉടമ വാതല്ലൂർ വി.വി. മാത്യുവിന്‍റെ മകൻ പ്രെയ്‌സ് മാത്യുവാണ് (32) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബൽത്തങ്ങാടി സ്വദേശികളായ സതേൺ ഇന്ത്യാ അക്കൗണ്ടന്റ് നിധിനെ (24) മംഗളൂരു എ.ജെ മെഡിക്കൽ കോളജ് ആശുപത്രിയിലും സൂഹൃത്ത് അരുണിനെ (26) ബൽത്തങ്ങാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരുണിനെ വീട്ടിൽ കൊണ്ടുവിടുന്നതിനായി പോകുമ്പോൾ ബൽത്തങ്ങാടി – കാർക്കള റോഡിൽ ഗുരുവാനിക്കരയിൽ പ്രെയ്സ് … Read more

ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് പുഴയിൽ മുങ്ങി മരിച്ചു

പേരാമ്പ്ര: ഡന്റൽ കോളജ് വിദ്യാർഥി ജാനകിക്കാട് ടൂറിസം സെന്ററിന് സമീപം ചവറംമൂഴിയിൽ മുങ്ങിമരിച്ചു. മാഹിയിലെ ഡെന്റൽ കോളജിലെ ബി.ഡി.എസ് നാലാം വർഷ വിദ്യാർഥി പോണ്ടിച്ചേരി സ്വദേശി ഗൗഷിക് ദേവ് (22) ആണ് മരിച്ചത്. ചവറംമൂഴി നീർപാലത്തിനടുത്ത് പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. സഹപാഠികളായ ഏഴ് പേരടങ്ങിയ സംഘമാണ് ഉച്ചയോടെ പ്രദേശത്ത് വിനോദയാത്രക്കെത്തിയത്. ഗൗഷിക് ദേവ് കയത്തിൽ മുങ്ങിപോകുകയായിരുന്നു. പെരുവണ്ണാമുഴി പോലീസും നാട്ടുകാരും ചേർന്ന് വിദ്യാർഥിയെ പുറത്തെടുത്ത് കരക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കുറ്റ്യാടി താലൂക്ക് … Read more

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽനിന്ന് 770 കിലോ സ്ഫോടകവസ്തു ശേഖരം പിടികൂടി

പാനൂർ: കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സെന്റർ പൊയിലൂരിൽ ആർ.എസ്.എസ് നേതാവിന്റെ വീട്ടിൽ സൂക്ഷിച്ച വൻ സ്ഫോടക ശേഖരം പിടികൂടി. ആർ.എസ്.എസ് പ്രാദേശിക നേതാവ് വടക്കേയിൽ പ്രമോദ്, ബന്ധു വടക്കേയിൽ ശാന്ത എന്നിവരുടെ വീടുകളിൽ സൂക്ഷിച്ച 770 കിലോയോളം വരുന്ന സ്ഫോടക വസ്തുക്കളാണ് കൊളവല്ലൂർ പൊലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊളവല്ലൂർ പൊലീസ് ഇൻസ്‌പെക്ടർ സുമിത് കുമാർ, സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തുകയായിരുന്നു. ലൈസൻസ് ഇല്ലാതെ അനധികൃതമായാണ് … Read more

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂരിൽ സ്മൃതികുടീരങ്ങൾ വികൃതമാക്കിയ സംഭവം: ഒരാൾ കസ്റ്റഡിയിൽ

കണ്ണൂർ: പയ്യാമ്പലത്ത് സി.പി.എം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ രാസവസ്തു ഒഴിച്ച് വികൃതമാക്കിയ സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശിയാണ് പിടിയിലായത്. പാഴ്വസ്തുക്കൾ ശേഖരിക്കുന്നയാളാ​ണ് പിടിയിലായതെന്നും സംഭവത്തിൽ രാഷ്ട്രീയമില്ലെന്നുമാണ് സൂചന. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാർ, സംസ്ഥാന സെക്രട്ടറിമാരായിരുന്ന കോടിയേരി ബാലകൃഷ്ണൻ, ചടയൻ ഗോവിന്ദൻ, ഒ. ഭരതൻ എന്നീ നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിഓയിൽപോലുള്ള രാസലായനി ഒഴിച്ചാണ് വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയിൽപെട്ടത്. സി.പി.എം ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷ് പരാതി നൽകിയിരുന്നു. കണ്ണൂർ സിറ്റി പൊലീസാണ് … Read more

ഒന്നരക്കോടിയോളം അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ഒന്നരക്കോടിയോളം അപഹരിച്ച്  ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയെന്ന് പരാതി

ആറ് ലക്ഷം ദിർഹം (ഒന്നരക്കോടിയോളം) അപഹരിച്ച് ലുലു ജീവനക്കാരൻ അബൂദബിയിൽനിന്ന് മുങ്ങിയതായി പരാതി. അബൂദബി ഖാലിദിയ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് കാഷ് ഓഫീസ് ഇൻ ചാർജായി ജോലി ചെയ്തു വരികയായിരുന്ന കണ്ണൂർ നാറാത്ത് സുഹറ മൻസിലിൽ പൊയ്യക്കൽ പുതിയപുരയിൽ മുഹമ്മദ് നിയാസി (38) നെതിരെയാണ് ഒന്നര കോടിയോളം രൂപ അപഹരിച്ചതായി ലുലു ഗ്രൂപ്പ് അബൂദബി പൊലീസിൽ പരാതി നൽകിയത്. ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിൻ്റെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഹൈപ്പർ മാർക്കറ്റ് അധികൃതർ … Read more