ആറളം ഫാമിൽ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി
കണ്ണൂർ: ആറളം ഫാമിൽ ഭൂമി നൽകിയ 411 പേരുടെ പട്ടയം സർക്കാർ റദ്ദാക്കി.ആറളം പുനരധിവാസ മേഖലയില്‍ കൈവശരേഖ അനുവദിച്ചിട്ടും താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ചവരുടെയും നോട്ടീസ് കൈപ്പറ്റിയിട്ടും ആക്ഷേപം അറിയിക്കാത്തവരുടെയും ഭൂമിയാണ് റദ്ദാക്കിയത്. 310 പേരുടെ ഭൂമിയാണ് സര്‍ക്കാര്‍ ഉത്തരവിലൂടെ പുതുതായി റദ്ദാക്കിയത്. കൈവശരേഖ റദ്ദ് ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും ആക്ഷേപം ഉണ്ടെങ്കില്‍ 30 ദിവസത്തിനകം ജില്ല കലക്ടറെ നേരിട്ട് ബോധിപ്പിക്കണം. അല്ലെങ്കില്‍ ഇനിയൊരു അറിയിപ്പില്ലാതെ കൈവശരേഖകള്‍ റദ്ദാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. നേരത്തെ താമസിക്കാന്‍ താല്പര്യമില്ലെന്നറിയിച്ച് കൈവശരേഖ തിരിച്ചുനല്‍കിയ 101 … Read more