‘നീ ചത്തില്ലല്ലോ…’ -സ്കൂട്ടറിന് നേരെ ബസ് ഓടിച്ചുകയറ്റി ഡ്രൈവറുടെ ചോദ്യം
തലശ്ശേരി: ‘നിലം തൊടാതെ പറക്കുന്ന’ സ്വകാര്യ ബസ്സുകൾ നിരവധി ജീവനുകൾ കവർന്ന കണ്ണൂർ -കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസിന്റെ മരണയാത്രയെ കുറിച്ച് സ്കൂട്ടർ യാത്രികന്റെ കുറിപ്പ് വൈറലാകുന്നു. സ്കൂട്ടറിലേക്ക് ഓടിച്ചു കയറ്റിയ ബസിൽനിന്ന് തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്നും അമിതവേഗതയെ ചോദ്യം ചെയ്തപ്പോൾ ‘നീ ചത്തില്ലല്ലോ…’ എന്നായിരുന്നു ഡ്രൈവറുടെ മറുപടിയെന്നും അപകടത്തിൽനിന്ന് രക്ഷപ്പെട്ട സ്കൂട്ടർ യാത്രികനും മാധ്യമപ്രവർത്തകനുമായ ലിബാസ് മങ്ങാട് പറയുന്നു. ന്യൂമാഹി ടൗണിന് സമീപം മോട്ടോർ വാഹന വകുപ്പിന്റെ കാമറക്ക് മുന്നിൽ ഞായറാഴ്ചയായിരുന്നു സംഭവം. കാമറക്ക് മുന്നിലെ … Read more