തിമിരി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിമിരി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

തിമിരി : തിമിരി ഗവ. യു.പി. സ്കൂളിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുമാണ് സ്കൂൾ കെട്ടിടം നിർമിക്കാനായി 55 ലക്ഷം രൂപ അനുവദിച്ചത്. മൂന്നുമാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ചാണ് കെട്ടിടം നാടിന് സമർപ്പിച്ചത്. ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. ശിവപ്രകാശ്, കെ.വി. പ്രസീത, എം. കരുണാകരൻ, ജോജി കന്നിക്കാട്ടിൽ, പി. പ്രേമലത, പി.വി. ബാബുരാജ്, പി.എം. … Read more

മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

മൈജിയുടെ ഏറ്റവും പുതിയ ഷോറൂം കണ്ണൂര്‍ താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കണ്ണൂരിനെ ഡിജിറ്റല്‍ ഗാഡ്‌ജറ്റുകളുടെ തലസ്‌ഥാനമാക്കിക്കൊണ്ട്‌ മൈജിയുടെ ഏറ്റവും പുതിയ ഷോറൂം താണയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൗത്ത്‌ ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്‌ & ഹോം അപ്ലയന്‍സസ്‌ റീട്ടെ്‌യില്‍ ശൃംഖലയായ മൈജിയുടെ ഈ ഷോറൂമിന്റെ ഉദ്‌ഘാടനം പ്രശസ്‌ത സിനിമ താരം ഭാവന നിര്‍വ്വഹിച്ചു. സ്‌മാര്‍ട്ട്‌ ഫോണ്‍, ലാപ്‌ടോപ്‌, കമ്പ്യൂട്ടര്‍, ടാബ്‌ലെറ്റ്‌, സ്‌മാര്‍ട്ട്‌ ടിവി, ഏസി, മള്‍ട്ടിമീഡിയ, ഗാഡ്‌ജറ്റുകള്‍, അക്‌സസറികള്‍ തുടങ്ങി ലോകോത്തര ബ്രാന്‍ഡുകളുടെ വമ്പന്‍ കളക്ഷനും വേറൊരു റേഞ്ച്‌ ഷോപ്പിങ്‌ എക്‌സ്‌പീരിയന്‍സുമാണ്‌ കണ്ണൂര്‍ മൈജിയില്‍ ഒരുക്കിയത്‌. ഉദ്‌ഘാടന … Read more

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

കണ്ണൂർ വിമാനത്താവളത്തിൽ കാറപകടം; നാലുപേർക്ക് പരിക്ക്

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ കാർ അപകടത്തിൽപ്പെട്ട് നാലുപേർക്ക് പരിക്കേറ്റു.വെള്ളിയാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. മൂന്നുപേരെ മട്ടന്നൂരിലെ സ്വകാര്യ ആസ്പത്രിയിലും ഒരാളെ കണ്ണൂരിലെ ആസ്പത്രിയിലും പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ എത്തിയ കാർ കാന്റീന് സമീപത്തെ ഹമ്പിൽ തട്ടി തലകീഴായി മറിയുകയായിരുന്നു. എയർപോർട്ട് പോലീസ് സ്ഥലത്ത് എത്തിയാണ് പരിക്കേറ്റവരെ ആസ്പത്രിയിൽ എത്തിച്ചത്. കാന്റീന് സമീപത്ത് പുതുതായി നിർമിച്ച ഹമ്പ് അപകടങ്ങൾക്ക് കാരണമാകുനുണ്ടെന്ന് പരാതിയുണ്ട്.

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

കോടിയേരിയുടെ വിയോഗത്തിൽ അനുശോചിച്ച് വി എസ് അച്യുതാനന്ദൻ

സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ അനുശോചിച്ചു. മകൻ അരുണ്‍ കുമാർ ആണ് അനുശോചനം അറിയിച്ചത്. ‘കോടിയേരി നമ്മെ വിട്ടുപോയിരിക്കുന്നു, അറിഞ്ഞ ഉടന്‍ തന്നെ അച്ഛനെ അറിയിച്ചപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണില്‍ ഒരു നനവായിരുന്നു’ അരുൺ കുമാർ ഫേസ്ബുക്കിൽ കുറിച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു വി.എസ്. വിഎസ് മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി. വി.എ അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: ഞെട്ടിപ്പിക്കുന്നതും … Read more

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

ശബരി ആശ്രമ ശതാബ്ദി വിളംബര ജാഥ ഉദ്ഘാടനം നാളെ

ശബരി ആശ്രമ ശതാബ്ദി വിളംബര ജാഥ ഉദ്ഘാടനം നാളെ

പയ്യന്നൂർ : പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിന്റെ ശതാബ്ദി , ഹരിജൻ സേവാ സംഘ് നവതി ആഘോഷങ്ങളുടെ വിളംബര യാത്ര നാളെ സ്വാമി ആനന്ദതീർത്ഥാശ്രമത്തിൽ നിന്ന് ആരംഭിക്കും.ശബരി ആശ്രമത്തിലെ അന്തേവാസിയായിരിക്കെ അയിത്തത്തിനെതിരെയുള്ള പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ച സ്വാമി ആനന്ദതീർത്ഥന്റെ സമാധി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 2 ന് ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ: എൻ.രാധാകൃഷ്ണൻ ഉൽഘാടനം ചെയ്യും. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. സ്വാതന്ത്ര്യ സമര … Read more