തിമിരി : തിമിരി ഗവ. യു.പി. സ്കൂളിന് നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. ജോൺ ബ്രിട്ടാസ് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുമാണ് സ്കൂൾ കെട്ടിടം നിർമിക്കാനായി 55 ലക്ഷം രൂപ അനുവദിച്ചത്.
മൂന്നുമാസം കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തീകരിച്ചാണ് കെട്ടിടം നാടിന് സമർപ്പിച്ചത്. ചടങ്ങിൽ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. എം.കെ. ശിവപ്രകാശ്, കെ.വി. പ്രസീത, എം. കരുണാകരൻ, ജോജി കന്നിക്കാട്ടിൽ, പി. പ്രേമലത, പി.വി. ബാബുരാജ്, പി.എം. മോഹനൻ, ഖലീൽ റഹ്‌മാൻ, എം.എസ്. മിനി, മേഴ്സി എടാട്ടേൽ, ജെയ്മി ജോർജ്, കെ. മനോജ്, വി. സുധാമണി, എം.കെ. പ്രദീപ് കുമാർ, വി.വി. റീന, ഐസക്ക് മുണ്ടിയാങ്കൽ, ആദിശ് ശിവ, കെ. രാജൻ എന്നിവർ സംസാരിച്ചു.