ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി
ശ്രീകണ്ഠപുരം: ക്രഷറിൽ അനധികൃതമായി സൂക്ഷിച്ച വന്‍ സ്ഫോടക ശേഖരം പൊലീസ് പിടികൂടി. ശ്രീകണ്ഠപുരം എസ്.എച്ച്.ഒ ഇൻസ്പെക്ടർ രാജേഷ് മാരാങ്കലത്തിന്റെ നേതൃത്വത്തിലാണ് പിടിച്ചത്. ചേപ്പറമ്പ് മഞ്ഞളാംകുന്നിലെ മേമി ഗ്രാനൈറ്റ് ക്രഷറില്‍ വെള്ളിയാഴ്ച് വൈകീട്ട് മുതല്‍ രാത്രി 11 വരെ നടത്തിയ പരിശോധനയിലാണ് സ്ഫോടക ശേഖരം പിടിച്ചെടുത്തത്. ക്രഷറില്‍ സ്ഫോടക ശേഖരം സൂക്ഷിക്കേണ്ടത് മെഗ്സിന് എന്നറിയപ്പെടുന്ന ഇരുമ്പ് പെട്ടിക്കകത്താണ്. ക്രഷറിന് സമീപത്തെ പറമ്പില്‍ നിര്‍ത്തിയിട്ട വാനിലായിരുന്നു ഇവിടെ സ്ഫോടക ശേഖരം സൂക്ഷിച്ചു വെച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്നെത്തിയ പൊലീസ് സംഘം … Read more