എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ മാസ്റ്റർ പോക്സോ കേസിൽ അറസ്റ്റിൽ
മാഹി: എട്ടാംക്ലാസ് വിദ്യാർഥിനിയോട് ലൈംഗികച്ചുവയോടെ പെരുമാറിയ ട്യൂഷൻ സെന്റർ അധ്യാപകനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മാഹി ഭാരതീയാർ റോഡിൽ വാടകക്ക് താമസിക്കുന്ന വടകര മുക്കാളി ദേവികൃഷ്ണയിൽ എം. രാധാകൃഷ്ണൻ (62) ആണ് പിടിയിലായത്. മാഹി സി.ഐ എ. ശേഖറിന്റെ നേതൃത്വത്തിൽ എസ്.ഐ റീന മേരി ഡേവിഡും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷന് അധ്യാപകന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർഥിനി. അധ്യാപകൻ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചതോടെ കുതറിയോടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് മാഹി പൊലീസ് … Read more