Tue. Jan 28th, 2025

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

തൃക്കരിപ്പൂർ : തീരദേശവാസികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ബീച്ചാരകടപ്പുറം പടന്ന കടപ്പുറം റേഷൻ ഷോപ്പ് റോഡ് നിർമ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. 49 ലക്ഷം ചലവിലാണ് ബീച്ചാരക്കടവ് മുതൽ പടന്നക്കടപ്പുറം വരെയാണ് റോഡ് നിർമ്മിക്കുന്നത്. എം.രാജാഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ,. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാദർ പാണ്ട്യാല, വാർഡ് മെമ്പർ പി.കെ.സുമതി, സി.നാരായണൻ, പി.വി.ബാലകൃഷ്ണൻ, എം.സി ഷെരീഫ് എന്നിവർ സംസാരിച്ചു. അസി. എൻജിനീയർ നന്ദി പറഞ്ഞു.

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!