പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പിലാത്തറ ദേശീയപാതയില്‍ വീണ്ടും അപകടം; പിക്കപ്പ് വാൻ മറിഞ്ഞ് മുന്നുപേര്‍ക്ക് പരിക്ക്

പ​യ്യ​ന്നൂ​ർ: പി​ലാ​ത്ത​റ​ക്കു സ​മീ​പം ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ്ടും വാ​ഹ​നം അ​ടി​തെ​റ്റി താ​ഴ്ച​യി​ലേ​ക്കു വീ​ണു. അ​പ​ക​ട​ത്തി​ൽ മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ര്‍ ശി​വ​പു​രം മെ​ട്ട സ്വ​ദേ​ശി​ക​ളാ​യ ക​ല്ല​മ്പാ​ടി ആ​ദി​ല്‍(20), റി​ഷാ​ദ്(21), മു​ബ​ഷീ​ര്‍ (26) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്ക്. ഇ​വ​രെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​റോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​ഞ്ഞ​ങ്ങാ​ട് കാ​ര​റ്റ് ഇ​റ​ക്കി​യ​ശേ​ഷം മ​ട്ട​ന്നൂ​രി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​വ​ര്‍ സ​ഞ്ച​രി​ച്ച പി​ക്ക​പ്പ്‌​വാ​ന്‍ ഏ​ഴി​ലോ​ട് കോ​ള​നി​ക്ക് സ​മീ​പ​ത്തെ വീ​തി​കു​റ​ഞ്ഞ സ​ര്‍വി​സ് റോ​ഡി​ല്‍ നി​ന്ന് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളാ​യ മൂ​ന്നു​പേ​ര്‍ക്കും കാ​ലിനാണ് പ​രി​ക്ക്. … Read more

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ ചാൽ ബീച്ചിൽ യുവാവ് കടലിൽ മുങ്ങിമരിച്ചു

കണ്ണൂർ: അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. മുണ്ടേരി ഏച്ചൂർ കോട്ടം റോഡ് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പതരയോടെ ചാൽ ബീച്ചിനടുത്ത് കള്ളക്കടപ്പുറം കടലിൽ കുളിക്കുന്നതിനിടെ മുനീസും സുഹൃത്ത് തൈസലും ഒഴുക്കിൽപ്പെടുകയായിരുന്നു. ലൈഫ് ഗാർഡുമാർ ഇരുവരെയും രക്ഷപ്പെടുത്തി കണ്ണൂരി​ലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുനീസ് മരിച്ചു. തൈസലിനെ വിദ്ഗധ ചികിത്സക്കായി ചാലയിലെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റി. പി.സി. മുഹമ്മദിന്റെയും കദീജയുടെയും മകനാണ് മുനീസ്. സഹോദരങ്ങൾ: മുഹ്സിന, ശാമില.

205 ലിറ്റർ വാഷ് പിടികൂടി

205 ലിറ്റർ വാഷ് പിടികൂടി

തളിപ്പറമ്പ്.വാറ്റുചാരായ നിർമ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ 205 ലിറ്റർ വാഷ് പിടികൂടി.ആലക്കോട് പോത്തുകുണ്ട് തോട്ടുച്ചാലിന് സമീപം വെച്ചാണ് കുടങ്ങളിലും കന്നാസുകളിലുമായി സൂക്ഷിച്ച വാഷ് ശേഖരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.കെ.ഷിജിൽ കുമാറും സംഘവും പിടികൂടി നശിപ്പിച്ചത്.പ്രതിയെ കണ്ടെത്താനായില്ല. റെയിഡിൽ പ്രിവൻ്റീവ് ഓഫീസർ പി.ആർ.സജീവ്, സിവിൽ എക്സൈസ് ഓഫീസർ വി.ആർ.വിനീഷ്, പി.സൂരജ്, ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ചൊക്ലി ഗവ. കോളജിന് കോടിയേരിയുടെ പേര്

ത​ല​ശ്ശേ​രി: ചൊ​ക്ലി ഗ​വ. കോ​ള​ജ് ഇ​നി മു​ത​ൽ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ സ്മാ​ര​ക ഗ​വ. കോ​ള​ജാ​യി അ​റി​യ​പ്പെ​ടും. പു​ന​ർ​നാ​മ​ക​ര​ണ പ്ര​ഖ്യാ​പ​നം വെ​ള​ളി​യാ​ഴ്ച രാ​വി​ലെ 10ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കു​മെ​ന്ന് സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 2013ലാ​ണ് ചൊ​ക്ലി തു​ള​വൂ​ർ​കു​ന്നി​ൽ അ​ഞ്ച​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് അ​ന്ന​ത്തെ എം.​എ​ൽ.​എ​യാ​യി​രു​ന്ന കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്റെ ശ്ര​മ​ഫ​ല​മാ​യി ജ​ന​കീ​യ ശ്ര​മ​ത്തോ​ടെ കോ​ള​ജി​ന് സ്ഥ​ലം ഏ​റ്റെ​ടു​ത്ത​ത്. 2014ൽ ​മൂ​ന്ന് ഡി​ഗ്രി കോ​ഴ്സ്ക​ളു​മാ​യി കോ​ള​ജ് താ​​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. കോ​ടി​യേ​രി​യു​ടെ … Read more

മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ

മൊകേരിയിൽ 28 കുടുംബങ്ങൾ ഇനി പുതുവീടുകളിൽ

പാ​നൂ​ർ: മൊ​കേ​രി​യി​ൽ 28 കു​ടും​ബ​ങ്ങ​ൾ ഇ​നി പു​തു​വീ​ടു​ക​ളി​ൽ ജീ​വി​തം തു​ട​ങ്ങും. മൊ​കേ​രി പ​ഞ്ചാ​യ​ത്തി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ർ​ഹ​രാ​യ 28 കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​മി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം മൊ​കേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു. കെ.​പി. മോ​ഹ​ന​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ഇ.​ഒ എ. ​സാ​രം​ഗ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ആ​കെ 60 ലൈ​ഫ് ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ് മൊ​കേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ നി​ല​വി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 32 വീ​ടു​ക​ളു​ടെ നി​ർ​മാ​ണ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. നി​ർ​മാ​ണം … Read more

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

ബസ്സുകളുടെ മരണപ്പാച്ചിൽ അവസാനിപ്പിക്കുക: യൂത്ത് ലീഗ് ആർടിഒ ഓഫീസ് ഉപരോധം ഇന്ന്

തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലും ബസ്സുകളുടേയും ടിപ്പർ, ലോറി എന്നീ വാഹനങ്ങളുടെയും മത്സര ഓട്ടവും അമിതവേഗതയും അശ്രദ്ധയും കാരണം നിരവധി ജീവനുകളാണ് പൊലിഞ്ഞു പോയത്. ഇന്നലെ വെള്ളാരം പാറയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേരാണ് മരണപ്പെട്ടത്. ഇന്നലെസമാന രീതിയിലുള്ള അപകടം പൂവത്ത് സംഭവിക്കുകയും ഒരാൾ മരണപ്പെടുകയും ഉണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ യൂത്ത് ലീഗ് തളിപ്പറമ്പ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി ഇന്ന് രാവിലെ 9 മണിക്ക് പ്രതിഷേധ പ്രകടനവും ആർടിഒ ഓഫീസ് ഉപരോധവും സംഘടിപ്പിക്കുന്നുത്.