Tue. Jan 28th, 2025

മ​ഴ ശ​മി​ച്ച​തോ​ടെ മഞ്ഞണിഞ്ഞ് പാലുകാച്ചി മല

മ​ഴ ശ​മി​ച്ച​തോ​ടെ മഞ്ഞണിഞ്ഞ് പാലുകാച്ചി മല

കേ​ള​കം: മ​ഴ ശ​മി​ച്ച​തോ​ടെ മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ളി​ൽ കു​ളി​ര് തേ​ടി പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ളാ​സ്വ​ദി​ക്കാ​ൻ ഇ​ക്കോ ടൂ​റി​സം മേ​ഖ​ല​യാ​യ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് തു​ട​ങ്ങി. കാ​ടും മ​ല​യും താ​ണ്ടി, ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് ഊ​ർ​ജി​ത​മാ​യി പു​ന​രാ​രം​ഭി​ച്ച​താ​യി കേ​ള​കം ഇ​ക്കോ ടൂ​റി​സം സൊ​സൈ​റ്റി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യാ​ത്ര​ക​ൾ​ക്ക് സാ​ഹ​സി​ക​ത​യു​ടെ മു​ഖം ന​ൽ​ക​ണ​മെ​ന്നു​ള്ള​വ​ർ ഏ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള ട്ര​ക്കി​ങ്ങി​ന് ബേ​സ് ക്യാ​മ്പാ​യ സെ​ന്റ് തോ​മ​സ് മൗ​ണ്ടി​ൽ​നി​ന്നാ​ണ് തു​ട​ക്കം. ക​ണ്ണൂ​രി​ന്റെ മൂ​ന്നാ​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്കു​ള്ള പാ​ത​യി​ലെ വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും കൂ​റ്റ​ൽ മ​ര​ങ്ങ​ളും ത​ട്ടു​ത​ട്ടാ​യ ഭൂ​പ്ര​കൃ​തി​യും സ​ഞ്ചാ​രി​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 1200 അ​ടി ഉ​യ​ര​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി മ​ല​യി​ൽ​നി​ന്നു​ള്ള വി​ഗ​ഹ​വീ​ക്ഷ​ണം സ​ഞ്ചാ​രി​ക​ൾ​ക്കേ​റെ പ്രി​യ​ങ്ക​ര​മാ​ണ്. 2023ലാ​ണ് പാ​ലു​കാ​ച്ചി മ​ല ഇ​ക്കോ ടൂ​റി​സം പ​ദ്ധ​തി നി​ല​വി​ൽ വ​ന്ന​ത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!