വിഷ്ണുപ്രിയ കൊല: പ്രോസിക്യൂഷൻ സാക്ഷിവിസ്താരം പൂർത്തിയായി
തലശ്ശേരി: പ്രണയനൈരാശ്യത്തിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രോസിക്യൂഷൻ സാക്ഷി വിസ്താരം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുല മുമ്പാകെ പൂർത്തിയായി. പാനൂരിനടുത്ത വള്ള്യായി കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) കിടപ്പുമുറിയിൽ കയറി വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ 49 സാക്ഷികളെ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട് സബ് ട്രഷറിക്കടുത്ത് കൂടി പ്രതി കടന്നുപോവുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ കോടതി പരിശോധിച്ചു. സി.സി.ടി.വി ദൃശ്യം സ്ക്രീനിൽ … Read more