കണ്ണൂർ: സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ട്രേഡിങ് വഴി കൂടുതൽ പണം സമ്പാദിക്കാമെന്ന പരസ്യം കണ്ട് വിശ്വസിച്ച് പണം നിക്ഷേപിച്ച വയോധികന് 26.65 ലക്ഷം രൂപ നഷ്ടമായി. ഫേസ് ബുക്കിൽ ഷെയർ ട്രേഡിങ് പരസ്യം കണ്ട് പണം നിക്ഷേപിച്ച എളയാവൂർ സ്വദേശിയായ 72 കാരനാണ് ലക്ഷങ്ങൾ നഷ്ടമായത്. ഫേസ്ബുക്കിൽ കണ്ട പരസ്യത്തിൽ ക്ലിക്ക് ചെയ്തയുടനെ ഒരു കമ്പനിയുടെ വ്യാജ വാട്സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് അവരുടെ നിർദേശപ്രകാരം പല തവണകളായി പണമയച്ചു. തട്ടിപ്പാണെന്ന് മനസ്സിലായതോടെ കണ്ണൂർ സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ 1930 എന്ന പൊലീസ് സൈബർ ഹെൽപ് ലൈനിൽ ബന്ധപ്പെടാം. വെബ്സൈറ്റ്: www.cybercrime.gov.in