വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

വിദ്യാർഥികൾക്ക് ലഹരി വിൽപന; പുന്നാട് സ്വദേശി പിടിയിൽ

ഇരിട്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്ന പുന്നാട് സ്വദേശി പിടിയിൽ. പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസിൽ മുസ്തഫയെയാണ് (50) ഇരിട്ടി എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലക്ക് സമീപം പിടികൂടിയത്. ഇയാളിൽനിന്ന് 75 പാക്കറ്റ് ഹാൻസും 4000 രൂപയും കണ്ടെടുത്തു. കർണാടകയിൽനിന്നുൾപ്പെടെ ലഹരി ഉൽപന്നങ്ങൾ കടത്തിക്കൊണ്ടു വന്ന് ഇരിട്ടി മേഖലകളിലും പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾക്കും വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

തലശ്ശേരി: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. ചിറക്കര ആയിഷ മഹലില്‍ സഫ്‌വാനെയാണ് (22) തലശ്ശേരി പൊലീസ് പിടികൂടിയത്. തലശ്ശേരി കോട്ട പരിസരത്ത് പൊലീസ് ഇന്‍സ്‌പെക്ടര്‍ എം. അനിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 0.380 മില്ലി ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ പിടികൂടിയത്. ഇയാളെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോംബേറ്

കണ്ണൂർ: ചെറുവാഞ്ചേരിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ കാറിന് നേരെ ബോബേറ്. ചെറുവാഞ്ചേരി ടൗൺ ബ്രാഞ്ച് സെക്രട്ടറി കുറ്റ്യൻ അമലിന്റെ കാറിനു നേരെയാണ് തിങ്കളാഴ്ച രാത്രി 11ഓടെ കണ്ണവം റോഡിലെ വില്ലേജ് ഓഫിസ് പരിസരത്ത് ബോംബേറുണ്ടായത്. കാറിനു മുന്നിൽ റോഡിൽ വീണ ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും അക്രമികൾ ഓടി മറയുന്നത് കണ്ടതായും അമൽ പറഞ്ഞു. സംഭവത്തിനു പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു. ചൊവ്വാഴ്ച നടക്കുന്ന പാട്യം ഗോപാലൻ ദിനാചരണ​ത്തോട് അനുബന്ധിച്ച് ചെറുവാഞ്ചേരി ടൗണിലും പരിസരങ്ങളിലും കൊടി തോരണങ്ങൾ … Read more

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂരിൽ തോണി മറിഞ്ഞ് കാണാതായ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെടുത്തു

കണ്ണൂർ: പുല്ലൂപ്പിക്കടവിൽ തോണി മറിഞ്ഞു കാണാതായ മൂന്നാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. അത്താഴക്കുന്ന് സ്വദേശി കെ.പി സഹദി(24)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സഹദിന്റെ മൃതദേഹം കണ്ടെടുത്തത്. അത്താഴക്കുന്ന് സ്വദേശികളായ അശ്രഫിന്റെ മകന്‍ കൊളപ്പാലയിലെ റമീസ് (24), കെ.പി. ഹൗസിൽ ഷമീറിന്റെ മകന്‍ അഷർ എന്ന അസറുദ്ദീൻ (24) എന്നിവരുടെ മൃതദേഹം ഇന്നലെ കണ്ടെടുത്തിരുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു അപകടം. ഗൾഫിൽനിന്ന് അവധിക്ക് നാട്ടി​ലെത്തിയ അസറുദ്ദീനും … Read more

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു

കൂത്തുപറമ്പ്: കതിരൂരിനടുത്ത ആറാംമൈലിൽ ഒമ്നി വാനിന് തീപിടിച്ചു. എയർ നിറക്കാൻവേണ്ടി കടയിൽ നിർത്തിയപ്പോഴാണ് വാഹനത്തിന്റെ അടിഭാഗത്തുനിന്ന് പുകയുയർന്നത് കടയുടമയുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ വാഹന ഉടമയോട് വാഹനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും അയാൾ ഇറങ്ങുകയും ചെയ്തു. നിമിഷ നേരംകൊണ്ട് വാഹനത്തിന്റെ ഉൾഭാഗം ആളിക്കത്തി. ഓടിക്കൂടിയവർ ചേർന്ന് വെള്ളം ഉപയോഗിച്ചാണ് തീയണക്കാനുള്ള ശ്രമംനടത്തിയത്. കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ പൂർണമായും അണച്ചു. കതിരൂർ സ്വദേശി നാരായണന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിനശിച്ചത്. കൃത്യസമയത്ത് സംഭവം ശ്രദ്ധയിൽപെട്ടതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്.

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

സ്കൂട്ടറിലെത്തിയയാൾ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ പൊട്ടിച്ചു

തളിപ്പറമ്പ്: മണിക്കൂറിനുള്ളില്‍ മൂന്ന് സ്ത്രീകളുടെ സ്വര്‍ണമാലകള്‍ സ്‌കൂട്ടറിലെത്തിയയാള്‍ പൊട്ടിച്ചെടുത്തു. തളിപ്പറമ്പ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ശനിയാഴ്ച വൈകീട്ട് നാലരക്ക് ശേഷമാണ് മൂന്ന് സ്ത്രീകളുടെ മാലപൊട്ടിച്ച് ആൾ കടന്നുകളഞ്ഞത്. നാലരയോടെ വടക്കാഞ്ചേരിയില്‍ അടുക്കം എന്ന സ്ഥലത്തുനിന്ന് എളമ്പിലാന്‍തട്ട വീട്ടില്‍ ശാന്തയുടെ (50) മൂന്നേകാല്‍ പവന്റെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. അഞ്ചുമണിയോടെ പാലകുളങ്ങര ശാസ്ത റോഡില്‍വെച്ച് പാലകുളങ്ങര കൃഷ്ണകമല്‍ ഹൗസില്‍ ഉമ നാരായണന്റെ (57) മൂന്നുപവന്‍ മാലയും തുടർന്ന് 5.20ഓടെ കീഴാറ്റൂരിൽവെച്ച് മൊട്ടമ്മല്‍ വീട്ടില്‍ ജയമാലിനിയുടെ രണ്ടുപവന്‍ … Read more