കച്ചവട സ്ഥാപനങ്ങൾക്കരികെ രഹസ്യമായി സൂക്ഷിച്ച പുകയില ഉൽപന്നങ്ങൾ പിടികൂടി
തലശ്ശേരി: ആവശ്യക്കാർക്ക് കൈമാറാനായി പുതിയ ബസ് സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾക്കരികെ രഹസ്യമായി സൂക്ഷിച്ച കൃത്രിമ ലഹരിക്കൂട്ടുകളും നിരോധിത പുകയില ഉൽപന്നങ്ങളും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ കണ്ടെടുത്തു. പാൻപരാഗ്, ഹൻസ്, മാവൂ, ചാർ സൗ ബീസ് തുടങ്ങിയ പുകയില ഉൽപന്നങ്ങൾക്കൊപ്പം ഹൻസ്, പാൻപരാഗ് തുടങ്ങിയ പുകയില ഉൽപന്നങ്ങളിൽ കൊട്ടടക്കപൊടിയും ചുണ്ണാമ്പും കുഴച്ചുണ്ടാക്കിയ നാടൻ കൃത്രിമ ലഹരിക്കൂട്ടുമാണ് ഒളിയിടത്തിൽ നിന്നും കണ്ടെടുത്തത്. ഒരു ടീസ്പൂൺ അളവിൽ ഇത് നുണഞ്ഞാൽ മണിക്കൂറുകൾ ലഹരിയിലാവുന്നതിനാൽ ഇതിന് ആവശ്യക്കാർ … Read more