Tue. Jan 28th, 2025

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

അന്തർ സംസ്ഥാന ഏകദിന ക്രിക്കറ്റ്; ഒമർ അബൂബക്കർ, രാഹുൽ ദാസ് കേരള ടീമിൽ

ത​ല​ശ്ശേ​രി: പോ​ണ്ടി​ച്ചേ​രി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന 23 വ​യ​സ്സി​ന് താ​ഴെ​യു​ള്ള ആ​ൺ​കു​ട്ടി​ക​ളു​ടെ അ​ന്ത​ർ​സം​സ്ഥാ​ന ഏ​ക​ദി​ന ടൂ​ർ​ണ​മെ​ന്റി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ണ്ണൂ​ർ ജി​ല്ല​യി​ൽ നി​ന്ന് ര​ണ്ട് പേ​ർ. ഒ​മ​ർ അ​ബൂ​ബ​ക്ക​ർ, എ.​കെ. രാ​ഹു​ൽ​ദാ​സ് എ​ന്നി​വ​രാ​ണ് കേ​ര​ള ടീ​മി​ൽ ഇ​ടം​നേ​ടി​യ​ത്. ത​ല​ശ്ശേ​രി ധ​ർ​മ​ടം സ്വ​ദേ​ശി​യാ​യ എ.​കെ. രാ​ഹു​ൽ ദാ​സാ​ണ് കേ​ര​ള ടീ​മി​ന്റെ ട്രെ​യി​ന​ർ. ക​ണ്ണൂ​ർ സ്വ​ദേ​ശി ഒ​മ​ർ അ​ബൂ​ബ​ക്ക​ർ പാ​ഡ​ണി​യും.

പുതുച്ചേ​രി​യി​ൽ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ 30 വ​രെ ന​ട​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ട് ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. കേ​ര​ള​ത്തി​ന് പു​റ​മേ പുതു​ച്ചേ​രി, ഹി​മാ​ച​ൽ പ്ര​ദേ​ശ്, ബം​ഗാ​ൾ, വി​ദ​ർ​ഭ, ഝാ​ർ​ഖ​ണ്ഡ്, ത്രി​പു​ര, ഛത്തീ​സ്ഗ​ഢ് എ​ന്നീ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. 18ന് ​പു​തു​ച്ചേ​രി​യു​മാ​യി​ട്ടാ​ണ് കേ​ര​ള​ത്തി​ന്റെ ആ​ദ്യ​മ​ത്സ​രം. വ​ലം​കൈ​യ​ൻ ഓ​പ​ണി​ങ് ബാ​റ്റ​റാ​യ ഒ​മ​ർ അ​ബൂ​ബ​ക്ക​ർ അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19 കേ​ര​ള ടീ​മു​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ്. ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് താ​ര​മാ​ണ്.

ക​ണ്ണൂ​ർ ക​സാ​ന​ക്കോ​ട്ട അ​മ​ർ വി​ല്ല​യി​ൽ കെ.​പി. നൗ​ഷാ​ദി​ന്റെ​യും എം. ​ഷാ​ജു​വി​ന്റെ​യും മ​ക​നാ​ണ് എം.​കോം വി​ദ്യാ​ർ​ഥി​യാ​യ ഒ​മ​ർ അ​ബൂ​ബ​ക്ക​ർ. ബി.​സി.​സി.​ഐ ‘ലെ​വ​ൽ എ’ ​സ​ർ​ട്ടി​ഫൈ​ഡ് കോ​ച്ചാ​യ രാ​ഹു​ൽ ദാ​സ് പ്രീ​ഹാ​ബ് അ​ക്കാ​ദ​മി​യി​ൽ നി​ന്ന് സ്ട്രെ​ൻ​ങ്ത് ആ​ൻ​ഡ് ക​ണ്ടി​ഷ​നി​ങ് കോ​ഴ്സി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. അ​ണ്ട​ർ 16 മു​ൻ സം​സ്ഥാ​ന താ​ര​മാ​യ രാ​ഹു​ൽ ദാ​സ് നാ​ല് വ​ർ​ഷം ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​നാ​യി​രു​ന്നു.

അ​ണ്ട​ർ 14, അ​ണ്ട​ർ 16, അ​ണ്ട​ർ 19, അ​ണ്ട​ർ 23 ജി​ല്ല ടീ​മി​ലെ സ്ഥി​രം സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ത​ല​ശ്ശേ​രി സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, ത​ല​ശ്ശേ​രി സ്റ്റു​ഡ​ന്റ്സ് സ്പോ​ർ​ട്ടി​ങ്ങ് ക്ല​ബ്, ത​ല​ശ്ശേ​രി ബ്ര​ദേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ്, ത​ല​ശ്ശേ​രി ബി.​കെ 55 ക്രി​ക്ക​റ്റ് ക്ല​ബ് എ​ന്നീ ടീ​മു​ക​ൾ​ക്ക് വേ​ണ്ടി ജി​ല്ല ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചി​ട്ടു​ണ്ട്.

ത​ല​ശ്ശേ​രി സെ​ന്റ് ജോ​സ​ഫ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജ്, സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സ് ക​ണ്ണൂ​ർ യൂ​നി​വേ​ഴ്സി​റ്റി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു വി​ദ്യാ​ഭ്യാ​സം. ധ​ർ​മ​ടം അ​ട്ടാ​ര​ക്കു​ന്ന് ര​മ​ണി​ക​യി​ൽ ദാ​സ​ന്റെ​യും ര​മ​ണി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: മി​ഥു​ന.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!