Tue. Jan 28th, 2025

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേയാണ് മരണം.

പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ ചെയ്‌തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. എച്ച്‌ വൺ എൻ വൺ പനിയാണെന്ന്‌ സംശയിക്കുന്നു.

ജനിഷ എട്ട് മാസമായി തലശ്ശേരിയിലെത്തിയിട്ട്‌. വാടക വീട്ടിലാണ്‌ താമസം. പിതാവ്‌: മുഹമ്മദ്‌ അഷറഫ്‌. ഒരു സഹോദരനുണ്ട്‌. മൃതദേഹം കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രിയിൽ.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!