Fri. Apr 18th, 2025

മോഷ്ടിച്ച ഓട്ടോയുമായി പോകുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മോഷ്ടിച്ച ഓട്ടോയുമായി പോകുന്നതിനിടെ അപകടം; പ്രതി പിടിയിൽ

മാഹി: മോഷ്ടിച്ച ഗുഡ്സ് ഓട്ടോയുമായി കടന്നുകളയുന്നതിനിടെ അപകടമുണ്ടായതിനെ തുടർന്ന് പ്രതി പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങൽ മമ്മദാജി പറമ്പിൽ എൻ.വി ഹൗസിലെ എൻ.വി. താഹിറാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സുനിൽ കുമാർ എന്നയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്. 

ഓട്ടോ മോഷണം പോയത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ചോമ്പാല പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച ഓട്ടോയുമായി താഹിർ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ മടപ്പള്ളിയിൽ വെച്ച് ഡിവൈഡറിൽ തട്ടി അപകടമുണ്ടായത്.

പിടിയിലായ താഹിറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ചോമ്പാല സി.ഐ കെ. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രശോഭ്, സീനിയർ സിവിൽ 
പൊലീസ് ഓഫിസർ ടി.കെ. അനന്തൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത് 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!