കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇരിട്ടി: ഒരു കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനായ യുവാവ് പൊലീസ് പിടിയിലായി. പുന്നാട് ടൗണില്‍ വില്‍പന നടത്തുന്നതിനായി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍ സ്വദേശി സോനു മഹാവീറിനെ (29) ഇരിട്ടി പൊലീസ് പിടികൂടിയത്. ലഹരിവിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ്.ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ്.ഐ മനോജ്കുമാര്‍, എസ്.ഐ ലിജിമോള്‍ എന്നിവരും ചേര്‍ന്നാണ് പിടികൂടിയത്.

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

കോട്ടയത്തെ കൊല; പ്രതികളെ തേടി ക്രൈംബ്രാഞ്ച് കണ്ണൂരിൽ

Kannur News : കോട്ടയത്തെ പ്രമാദമായ കൊലപാതക കേസിലെ പ്രതികളെ തേടി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ നടുവിലിൽ എത്തി. വ്യാഴാഴ്ചയാണ് അന്വേഷണ സംഘം കുടിയാന്മല പൊലീസ് സ്റ്റേഷൻ പരിധിയിലെ നടുവില്‍ പടിഞ്ഞാറെച്ചാല്‍, താവുകുന്ന്, പോത്തുകുണ്ട് ഭാഗങ്ങളിലെത്തി അന്വേഷണം നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരുടെ ഫോട്ടോ വ്യാപാരികളെയും ഡ്രൈവർമാരെയും മറ്റും കാണിച്ചുകൊടുത്തു. സംശയസാഹചര്യത്തിൽ കണ്ട രണ്ടുപേരെക്കുറിച്ച് പ്രദേശവാസികളിൽ ചിലർ പൊലീസിനോട് പറഞ്ഞതായാണ് സൂചന. പ്രതികളുടെ മൊബൈൽ ഫോൺ ടവര്‍ ലൊക്കേഷന്‍ നടുവിലിന്റെ നാലു കി.മീറ്റർ പരിധിക്കുള്ളിലാണത്രേ കാണിക്കുന്നത്. ഇതേ തുടർന്നാണ് … Read more

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

ആറളം ഫാമിൽ കാട്ടാന ബൈക്ക് തകർത്തു; തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴക്ക്

കേളകം: ആറളം ഫാമിൽ കാട്ടാനകളുടെ സംഹാരതാണ്ഡവം തുടരുന്നു. ഫാമിൽ ചെത്തുതൊഴിലാളിയുടെ ഓടിക്കൊണ്ടിരുന്ന ബൈക്ക്, പിന്നിൽനിന്നും ഓടിയെത്തി ആന ചവിട്ടിവീഴ്ത്തി. ഫാം അഞ്ചാം ബ്ലോക്കിലെ തെങ്ങുചെത്ത് തൊഴിലാളി വിളക്കോട്ടെ ആർ.പി. സിനേഷാണ് (35) ആനയുടെ പിടിയിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴോടെ വീട്ടിൽനിന്നും കീഴ്പ്പള്ളി-പാലപ്പുഴ റോഡുവഴി ഫാമിന്റെ അഞ്ചാം ബ്ലോക്കിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. മെയിൻ റോഡിൽനിന്നും കൃഷിയിടത്തിലൂടെ കടന്നുപോകുന്ന മൺറോഡിലൂടെ ബൈക്കിൽ പോവുകയായിരുന്നു. മൺറോഡിന്റെ ഇരുവശവും കാടുമൂടി ചെറുപാതയായി മാറിയിരുന്നു. റോഡിനോടുചേർന്ന് വളവിൽ ആനക്കുട്ടി നിൽക്കുന്നത് പെട്ടെന്ന് … Read more

‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

‘നെഹ്‌റു വര്‍ഗീയ ഫാസിസത്തോട് പോലും സന്ധിചെയ്തു’; വീണ്ടും വിവാദപരാമര്‍ശവുമായി സുധാകരന്‍

കണ്ണൂർ∙ വർഗീയ ഫാഷിസത്തോടു പോലും സന്ധി ചെയ്യാൻ തയാറായ വലിയ മനസാണു ജവഹർലാൽ നെഹ്റുവിന്റേതെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ശിശുദിനത്തോടനുബന്ധിച്ചു ഡിസിസി നടത്തിയ നവോത്ഥാന സദസ് കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടനാ കെഎസ്‌യു പ്രവർത്തകനായിരിക്കെ, തോട്ടട, കിഴുന്ന മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ, ആളെ അയച്ച് ശാഖയ്ക്കു സംരക്ഷണം നൽകിയിരുന്നതായി കഴിഞ്ഞ 9ന് എംവിആർ അനുസ്മരണ സമ്മേളനത്തിൽ കെ.സുധാകരൻ പറഞ്ഞത് വിവാദമായിരുന്നു. ആർഎസ്എസ് നേതാവായ ശ്യാമപ്രസാദ് മുഖർജിയെ നെഹ്റു തന്റെ ക്യാബിനറ്റിൽ മന്ത്രിയാക്കാൻ മനസ്സു … Read more

കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട; അരക്കോടി രൂപയുടെ സ്വർണം പിടികൂടി

കണ്ണൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അരക്കോടിയോളം രൂപ വില വരുന്ന, 932 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസില്‍ നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവന്‍ പ്രകാശന്‍, ശ്രീവിദ്യ സുധീര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ മലപ്പുറം സ്വദേശിയെ പൊലീസ് പിടികൂടിയിരുന്നു.മലപ്പുറം മേൽമുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീൻ (30) ആണ് പിടിയിലായത്. … Read more

‘കുരുമുളക് വള്ളിയിൽ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധം’; സഹോദരനെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും

‘കുരുമുളക് വള്ളിയിൽ നിന്ന് ഒരുപിടി കുരുമുളക് പറിച്ച വിരോധം’; സഹോദരനെ കുത്തിക്കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം തടവും പിഴയും

 കുടുംബസ്വത്തിലെ കുരുമുളക് വള്ളിയിൽ നിന്ന് ഒരു പിടി കുരുമുളക് പറിച്ച വിരോധത്തിൽ സ്വന്തം ജ്യേഷ്ഠസഹോദരനായ ബുദ്ധനായ്ക്കിനെ (42) ഭാര്യയുടെയും മക്കളുടെയും മുന്നിൽ വെച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും. ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൃഷ്ണ നായ്ക് എന്ന ബിജു (40) വിനെയാണ് കാസർകോട് അഡീഷണൽ സെഷൻസ് കോടതി (3) ജഡ്‌ജ്‌ എവി ഉണ്ണികൃഷ്ണൻ ജീവപര്യന്തം തടവിനും അര ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. കൂടാതെ വീട്ടിൽ അതിക്രമിച്ചു കയറി ബുദ്ധനായ്ക്കിൻ്റെ ഭാര്യയെയും … Read more