നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

നരിക്കോട്ട് മലയിൽ കാട്ടാനകൾ കൃഷി നശിപ്പിച്ചു

പാനൂർ: നരിക്കോട്ട് മലയിൽ കാട്ടാനകൾ വാഴ കൃഷി നശിപ്പിച്ചു. പഞ്ചായത്ത് നിർമിച്ച സൗരോർജ വേലിയിൽ മരങ്ങൾ മുറിച്ചിട്ട് വേലി തകർത്താണ് കാട്ടാനകൾ കൃഷിയിടത്തിൽ എത്തി നൂറിലേറെ വാഴകൾ നശിപ്പിച്ചത്. തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെല്ലൂർ ഇസ്മായിലിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളായ സക്കീന തെക്കയിൽ, ഷമീന കുഞ്ഞി പറമ്പത്ത്, നസീമ ചാമാളിയതിൽ, സുധ വാസു, എ.പി. നാണു, കെ. ഷൈമ എന്നിവർ കൃഷിയിടം സന്ദർശിച്ചു.

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്; നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ കടത്ത്;  നാല് യുവാക്കൾ പിടിയിൽ

തലശ്ശേരി: ബ്രൗൺഷുഗർ കടത്തുകയായിരുന്ന നാലംഗ സംഘം തലശ്ശേരിയിൽ പൊലീസ് പിടിയിൽ. തലായിയിൽ വാഹന പരിശോധനക്കിടെയാണ് 1.25 ഗ്രാം ബ്രൗൺഷുഗറുമായി യുവാക്കളെ പൊലീസ് പിടികൂടിയത്. വളപട്ടണം സ്വദേശി ശിബാസ്, ചാലാട് സ്വദേശി കെ.എൽ. യൂസഫ്, തലശ്ശേരി സ്വദേശി സുനീർ കൊളത്തായി, കണ്ണൂർസിറ്റി സ്വദേശി സാദ് അഷ്റഫ് എന്നിവരെയാണ് തലശ്ശേരി പൊലീസ് ഇൻസ്പെക്ടർ എം. അനിൽ അറസ്റ്റ് ചെയ്തത്. തലശ്ശേരി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന വൻ സംഘമാണ് പിടിയിലായതെന്നും ഇവരുടെ സ്വത്തുവകകൾ കണ്ടുകെട്ടുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ സഞ്ചരിച്ച … Read more

പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ

പയ്യന്നൂരിൽ കട പൂട്ടിക്കാനെത്തിയ പോപ്പുലർ ഫ്രണ്ടുകാരെ തല്ലിയോടിച്ച് നാട്ടുകാർ

Kannur News : ഹർത്താൽ ദിനത്തിൽ പയ്യന്നൂരിൽ കടകൾ അടപ്പിക്കാനെത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ നാട്ടുകാർ തല്ലിയോടിച്ചു. ഹര്‍ത്താൽ അനുകൂലികളെ നാട്ടുകാർ മർദിച്ച ശേഷം പൊലീസിൽ ഏൽപിക്കുകയായിരുന്നു. ഹർത്താൽ ദിനത്തിൽ പയ്യന്നൂർ ടൗണിൽ തുറന്ന കടകളാണ് ആറു പ്രവർത്തകർ ചേർന്നു പൂട്ടിക്കാൻ ശ്രമിച്ചത്. പഴയ ബസ് സ്റ്റാൻഡ് മുതൽ സെൻട്രൽ ബസാർ വരെ തുറന്ന കടകളിലും ബാങ്കുകളിലും കയറി പൂട്ടാൻ ആവശ്യപ്പെട്ട സംഘത്തെ സെൻട്രൽ ബസാറിലെത്തിയപ്പോഴാണ് നാട്ടുകാർ പിടികൂടിയത്. ഇവരെ റോഡിലിട്ട് മർദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. … Read more

നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

നേതാക്കളുടെ അറസ്റ്റ്:  സംസ്ഥാനത്ത് നാളെ പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയിലെടുത്തു. 12 പേരെ ഡല്‍ഹിക്ക് കൊണ്ടുപോകും. 13 പേരെ കൊച്ചിയിലെത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ

ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

ഇരിട്ടി-മട്ടന്നൂർ റോഡിൽ അനധികൃത പാർക്കിങ്” ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു

Kannur News: ഇരിട്ടി-മട്ടന്നൂർ റോഡിൽ ഇരിട്ടി ടൗൺ മുതൽ കീഴൂർ ടൗൺ വരെയുള്ള ജനത്തിരക്കേറിയ റോഡിന്റെ ഇരുവശവും അലക്ഷ്യമായും അനധികൃതമായും വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കുമിടയാക്കുന്നു. ഇരിട്ടി പാലം മുതൽ കീഴൂർ ടൗൺ വരെയുള്ള ഒന്നര കിലോമീറ്റർ ദൂരത്തോളമുള്ള റോഡരികിലാണ് ഇരുവശങ്ങളിലുമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത്. അലക്ഷ്യമായി റോഡിലും റോഡരികിൽ നടപ്പാതയോട് ചേർന്നും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിത്യേന അപകടങ്ങൾക്കിടയാക്കുന്നതായും ഇതുവഴിയുള്ള കാൽനടക്കാർക്കും പ്രയാസം നേരിടുന്നതായും നാട്ടുകാർ പറയുന്നു. ഇതുമൂലം … Read more

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ പുതിയ ഫോട്ടോ !

കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി: അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ പുതിയ ഫോട്ടോ !

ചെന്നൈ: സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി. അപ്പോളോ ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ആരോ​ഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് പങ്കുവച്ചത്. നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ 2 ആഴ്ച കൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. സന്ദര്‍ശകര്‍ക്കു വിലക്ക് ഇപ്പോഴും തുടരുകയാണ്. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. നിരവധി പേരാണ് ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു … Read more