കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫിസിന് നേരെ ബോംബേറ്

Kannur News: കണ്ണൂർ: ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെമ്പിലോട് നിർമ്മാണത്തിലിരിക്കുന്ന കോൺഗ്രസ് ഓഫിസിന് നേരെ ബോംബേറ്. മുതുകുറ്റി ആശാരിമെട്ടയിലെ പുതുതായി നിർമ്മിക്കുന്ന പ്രിയദർശിനി മന്ദിരത്തിനു നേരെയാണ് ഇന്ന് പുലർച്ചെ ബോംബെറിഞ്ഞത്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. ഉഗ്രസ്ഫോടനത്തിൽ കെട്ടിടത്തിന് ഉള്ളിൽ കേട് പാട് പറ്റി. അകത്ത് ഉണ്ടായിരുന്ന ഫർണ്ണിച്ചറുകളും തകർന്നു.അക്രമത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് അക്രമം നടന്നത്. ചക്കരക്കൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

കണ്ണൂർ സി​റ്റിയിൽ നടത്തിയ പരിശോധനയിൽ 144 കുപ്പി വിദേശ മദ്യം പിടികൂടി

കണ്ണൂർ സി​റ്റിയിൽ നടത്തിയ പരിശോധനയിൽ 144 കുപ്പി വിദേശ മദ്യം പിടികൂടി

കണ്ണൂർ: എൻ.ഡി.പി.എസ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി കണ്ണൂർ സി​റ്റിയിൽ നടത്തിയ പരിശോധനയിൽ 144 കുപ്പി വിദേശ മദ്യം പിടികൂടി. ചൊവ്വാഴ്ച വൈകീട്ട് സി​റ്റി മരക്കാർകണ്ടി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ പൊലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞ ഓട്ടോയിൽ നിന്നാണ് മദ്യം കണ്ടെടുത്തത്. പൊലീസ് ഓട്ടോയെ പിന്തുടർന്നപ്പോൾ ഓട്ടോ ഡ്രൈവർ താക്കോലുമായി ഓടി രക്ഷപ്പെട്ടു. തുടർന്ന്, പൊലീസ് നടത്തിയ പരിശോധനയിലാണ് പോണ്ടിച്ചേരിയിൽ മാത്രം വിൽപനാധികാരമുള്ള എട്ട് കെയ്‌സ് മദ്യം വണ്ടിയിൽ നിന്നും കണ്ടെത്തിയത്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മദ്യം … Read more

പിടിച്ചുപറിക്കേസ് പ്രതി പിടിയിൽ

പിടിച്ചുപറിക്കേസ് പ്രതി പിടിയിൽ

ശ്രീകണ്ഠപുരം: പിടിച്ചുപറിക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങി വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് പിടികൂടി. ഇരിട്ടി തില്ലങ്കേരി കുട്ടിമാവിന്‍കീഴിലെ കളത്തില്‍ സക്കരിയയാണ് (42) പിടിയിലായത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യ വിവരത്തെതുടര്‍ന്ന് എ.എസ്.ഐ എ. പ്രേമരാജന്‍, സി.പി.ഒ കെ.ഐ. ശിവപ്രസാദ് എന്നിവര്‍ ചേര്‍ന്ന് തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിൽനിന്ന് പിടികൂടുകയായിരുന്നു. 2015 സെപ്റ്റംബറില്‍ ചെങ്ങളായി പെരിങ്കോന്ന് തവറൂലിലെ തേലക്കാടന്‍ പുതിയവീട്ടില്‍ നാരായണന്റെ കൈയില്‍നിന്ന് ശ്രീകണ്ഠപുരം ബസ് സ്റ്റാൻഡില്‍വെച്ച് 1500 രൂപ പിടിച്ചുപറിച്ച കേസിലെ പ്രതിയാണ്. ഈ കേസില്‍ … Read more

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

ബസിടിച്ച് ബൈക്ക് യാത്രികന്റെ മരണം: ബസ് ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: കഴിഞ്ഞ ദിവസം കുറ്റിക്കോലിൽ ബസ് ബൈക്കിലിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ബസ് ഡ്രൈവർ മാലൂർ ശിവപുരം സ്വദേശി വി.വി. ജിജേഷിനെ അറസ്റ്റ് ചെയ്തു. നരഹത്യ വകുപ്പ് ചുമത്തിയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെയാണ് ദേശീയപാത കുറ്റിക്കോലിൽ അപകടമുണ്ടായത്. തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന മാധവി ബസ് കാറിനെ മറികടക്കുന്നതിനിടെ തളിപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രികൻ ചുഴലി സ്വദേശി സി.വി. ആഷിത്താണ് (30) മരിച്ചത്. അറസ്റ്റിലായ … Read more

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

മാവോവാദി സാന്നിധ്യം സംശയിക്കുന്ന ഇരിട്ടി മേഖലയിൽ കനത്ത സുരക്ഷ

ഇരിട്ടി: മാവോവാദി സാന്നിധ്യം സംശയിക്കുന്ന കേരള-കർണാടക വനമേഖലയോട് ചേർന്ന ഇരിട്ടി പൊലീസ് സബ്ഡിവിഷൻ പരിധിയിലെ ആറ് പൊലീസ് സ്റ്റേഷനുകൾക്കുകൂടി ഇനി തോക്കേന്തിയ പ്രത്യേക സായുധ സേനയുടെ കനത്ത സുരക്ഷ. ഇരിട്ടി ഡിവൈ.എസ്.പി ഓഫിസ്, അതേ വളപ്പിൽ പ്രവർത്തിക്കുന്ന സർക്കിൾ ഓഫിസ്, ഇരിട്ടി പൊലീസ് സ്റ്റേഷൻ, ഉളിക്കൽ പൊലീസ് സ്റ്റേഷൻ, പേരാവൂർ സബ് ഡിവിഷനിലെ കേളകം പേരാവൂർ, മുഴക്കുന്ന് എന്നീ പൊലീസ് സ്റ്റേഷനുകൾക്കാണ് കനത്ത സുരക്ഷയൊരുക്കുന്നത്. കരിക്കോട്ടക്കരി, കണ്ണവം, ആറളം പൊലീസ് സ്റ്റേഷനുകൾക്ക് നേരത്തേ സുരക്ഷയൊരുക്കിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി … Read more

കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവ് അറസ്റ്റിൽ

ശ്രീകണ്ഠപുരം: കാറില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങളായി നെല്ലിക്കുന്നിലെ തച്ചനാനിക്കല്‍ സെബാസ്റ്റ്യനെയാണ് (31) ശ്രീകണ്ഠപുരം എസ്.ഐ പി.പി. അശോക് കുമാര്‍ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 10.30ഓടെ ചുഴലി വില്ലേജ് ഓഫിസിന് മുന്നിലെ റോഡില്‍ ഇയാള്‍ സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പലയിടങ്ങളിലും കഞ്ചാവ് വിൽപന നടത്തി തിരിച്ചുവരുകയായിരുന്നു സെബാസ്റ്റ്യനെന്ന് പൊലീസ് ചോദ്യംചെയ്യലില്‍ വ്യക്തമായി. കാറും കസ്റ്റഡിയിലെടുത്തു. sreekandapuram-crime-news