ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം രൂപ നഷ്ടമായതായി പരാതി
മട്ടന്നൂര്‍: ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പിലൂടെ ഒമ്പത് ലക്ഷം നഷ്ടമായതായി പരാതി. ഓണ്‍ലൈന്‍ ട്രേഡിങ് ചെയ്താല്‍ കൂടുതല്‍ പണം സമ്പാദിക്കാമെന്ന് പറഞ്ഞത് വിശ്വസിച്ചാണ് വെളിയമ്പ്ര സ്വദേശിക്ക് 9,63,300 രൂപ നഷ്ടമായത്. ജനുവരി നാലിനും എട്ടിനും ഇടയിലാണ് ഇദ്ദേഹത്തിന്റെ പണം നഷ്ടപ്പെട്ടത്. സംഭവത്തില്‍ മട്ടന്നൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. മട്ടന്നൂര്‍ സ്റ്റേഷന് പരിധിയില്‍ ആറു മാസത്തിനിടെ 40ഓളം കേസുകള്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ തട്ടിപ്പുമായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇക്കഴിഞ്ഞ ആഴ്ച സ്റ്റേഷന് പരിധിയിലെ ഒരു ഡോക്ടറുടെ 5,65,000 … Read more