എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

എം. മുകുന്ദന്റെ സഹോദരനെ കാണാനില്ലെന്ന്​ പരാതി

ന്യൂ​മാ​ഹി: പെ​രി​ങ്ങാ​ടി വേ​ലാ​യു​ധ​ൻ​മൊ​ട്ട ‘സൂ​ര്യ’ യി​ൽ എം. ​ശ്രീ​ജ​യ​നെ (68) തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ കാ​ണാ​നി​ല്ലെ​ന്ന് പൊ​ലീ​സി​ൽ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ എം. ​രാ​ഘ​വ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രു​ടെ സ​ഹോ​ദ​ര​നാ​ണ് കാ​ണാ​താ​യ ശ്രീ​ജ​യ​ൻ. വൈ​കീ​ട്ട് മൂ​ന്നി​ന് ശേ​ഷം പെ​രി​ങ്ങാ​ടി പോ​സ്റ്റ് ഓ​ഫി​സ് ക​വ​ല​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹ​ത്തെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​തി​വ് സാ​യാ​ഹ്ന ന​ട​ത്ത​ത്തി​നി​ടെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​വി​ടെ​യു​ള്ള ട​വ​ർ പ​രി​ധി​യി​ൽ ഫോ​ൺ സ്യു​ച്ച്ഡ് ഓ​ഫു​മാ​ണ്. ഇ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും​വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ ന്യൂ​മാ​ഹി പൊ​ലീ​സ് സ്റ്റേ​ഷ​നി​ലോ സ​മീ​പ​ത്തെ പൊ​ലീ​സ് … Read more

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

പാപ്പിനിശ്ശേരി മേൽപാലത്തിൽ വാഴനട്ടു പ്രതിഷേധം

പാ​പ്പി​നി​ശ്ശേ​രി: പാ​പ്പി​നി​ശ്ശേ​രി മേ​ൽ​പാ​ല​ത്തി​ൽ വ​ലി​യ​കു​ഴി രൂ​പ​പ്പെ​ട്ട​തി​ൽ പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​ങ്ങ​ൾ വാ​ഴ നാ​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ൻ കു​ഴി​യി​ൽ വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. 2018ൽ ​വാ​ഹ​ന ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ത്ത​തി​നു​ശേ​ഷം നി​ര​വ​ധി​ത​വ​ണ കു​ഴി​ക​ൾ രൂ​പ​പ്പെട്ടിരുന്നു. തുടർന്ന് കു​ഴി​ക​ള​ട​ക്കു​ന്ന ന​ട​പ​ടിയും തു​ട​ർ​ന്നു വ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് ഒ​രു മാ​സം പാ​ലം അ​ട​ച്ചി​ട്ട് അ​റ്റ​കു​റ്റ പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു.അ​തി​നു​ശേ​ഷ​വും നി​ര​വ​ധി ത​വ​ണ കു​ഴി​ക​ള​ട​ക്ക​ൽ പ്ര​വൃത്തി തു​ട​ർ​ന്നു വ​രു​കയാണ്.

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

മുഴപ്പിലങ്ങാട് വെള്ളക്കെട്ട്: പരിഹാരശ്രമം തുടങ്ങി

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട്ടെ വെ​ള്ള​ക്കെ​ട്ട് പ​രി​ഹ​രി​ക്കാ​ൻ ​ശ്ര​മം തു​ട​ങ്ങി. മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ചാ​ണ് വെ​ള​ളം ഒ​ഴി​വാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് കെ​ടു​തി പ​രി​ഹ​രി​ക്കാ​ൻ അ​ഞ്ച് എ​ച്ച്.​പി​യു​ടെ നാ​ല് മോ​ട്ടോ​റി​ന്റെ സ​ഹാ​യ​ത്തോ​ടെ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​കു​ന്ന പ​ണി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​രം​ഭി​ച്ച വെ​ള​ളം ഒ​ഴി​വാ​ക്കാ​ൽ രാ​ത്രി വൈ​കി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ദേ​ശീ​യ​പാ​ത​ക്ക​രി​കി​ൽ നി​ർ​മി​ച്ച ഓ​വു​ചാ​ലി​ന്റെ സ്ലാ​ബു​ക​ൾ നീ​ക്കി​യാ​ണ് വെ​ള്ളം ഒ​ഴി​വാ​ക്കു​ന്ന​ത്. വെ​ള്ള​ക്കെ​ട്ട് പ്ര​ശ്ന​ത്തി​ൽ അ​ടി​യ​ന്ത​ര​പ​രി​ഹാ​രം തേ​ടി വി​വി​ധ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ദേ​ശീ​യ​പാ​ത ഉ​പ​രോ​ധ​വും നാ​ഷ​ന​ൽ ഹൈ​വേ അ​തോ​റി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ സ​മ​രവും ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്റെ … Read more

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ … Read more

പോലീസ് സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

പോലീസ്  സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

കണ്ണൂർ: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെകുത്തേറ്റ ലോറി ഡ്രൈവർ മരിച്ചത് റോഡരികിൽ ചോരവാർന്ന്. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) കണ്ണൂർ പൊലീസ് ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപം കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനരികിൽ മരിച്ചത്. സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ … Read more

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശനെ (32) ആണ് ശിക്ഷിച്ചത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതി കാണിക്കാരൻ രമേശൻ താമസിക്കുന്ന വീട്ടിൽവെച്ച് എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയെ 2018 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോം എസ്.ഐയായിരുന്ന എം.എൻ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഞ്ചോളം … Read more