രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ്നാട്ടുകാരെ കൊള്ളയടിച്ചു; ഒരാൾ അറസ്റ്റിൽ
തലശ്ശേരി: രേഖകളില്ലാത്ത വാഹനം വാങ്ങാൻ തലശ്ശേരിയിലെത്തിയ തമിഴ് നാട്ടുകാരെ നാലംഗ മലയാളി സംഘം കൊള്ളയടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ തലശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി ഉളിക്കൽ സ്വദേശി നുച്ചിക്കണ്ടത്തിൽ ഇർഷാദാണ് (29) അറസ്റ്റിലായത്. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ന്യൂമാഹിയിലാണ് കവർച്ച അരങ്ങേറിയത്. നവ മാധ്യമങ്ങളിലൂടെ അറിഞ്ഞാണ് തമിഴ്നാട് ഈറോഡിലെ ആക്രിക്കച്ചവട ഇടപാടുകാരനായ തേവക്കാട് പാളയം വിജയമംഗലത്തെ സുധാകറും (45) സഹായിയും ട്രെയിനിൽ തലശ്ശേരിയിലെത്തിയത്. സെക്കന്റ് ഹാന്റ് വാഹനങ്ങൾ ചുരുങ്ങിയ വിലക്ക് വാങ്ങി മറിച്ചു … Read more