അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് ഗതാഗത നിയന്ത്രണം

അണ്ടലൂർ : അണ്ടലൂർക്കാവ് ഉത്സവം പ്രമാണിച്ച് വ്യാഴാഴ്ച മുതൽ തിങ്കൾ വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വൈകിട്ട്‌ ആറുമുതൽ പുലർച്ചെ നാലുവരെയാണ് നിയന്ത്രണം. പിണറായി, പാറപ്രം ഭാഗത്തുനിന്ന്‌ വരുന്നവർ മോസ്കോ നഗറിനു സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും കിഴക്കേ പാലയാട് കൈരളി വായനശാല വഴി വരുന്നവർ അണ്ടലൂർ കള്ളുഷാപ്പിന് സമീപമുള്ള പാർക്കിങ്‌ ഗ്രൗണ്ടിലും വാഹനം നിർത്തണം. ചിറക്കുനി ഭാഗത്തുനിന്ന്‌ വരുന്നവർ പൂവാടൻ പ്രകാശൻ സ്മാരകത്തിന് സമീപത്തുള്ള പാർക്കിങ് ഗ്രൗണ്ടിലും മേലൂരിൽനിന്ന്‌ സർവകലാശാല കേന്ദ്രം വഴി വരുന്നവർ അണ്ടലൂർ ബാലവാടിക്ക് സമീപവും … Read more

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിലേൽപ്പിച്ചു

ചൊക്ലി : സ്റ്റാൻഡിൽനിന്ന് വീണുകിട്ടിയ ഒരുലക്ഷം രൂപ ഓട്ടോ ഡ്രൈവർ പോലീസിനെ ഏൽപ്പിച്ചു.താഴെ ചൊക്ളിയിലെ ഓട്ടോ ഡ്രൈവർ കവിയൂരിലെ പറമ്പത്ത് മീത്തൽ സുരേഷ്ബാബുവാണ് ചൊവ്വാഴ്ച വീണുകിട്ടിയ തുക ചൊക്ലി പോലീസ് സ്റ്റേഷനിൽ ഏല്പിച്ചത്. കരിയാട് പുളിയനമ്പ്രത്തെ ഒ.പി. ഹൗസിൽ അൻവർ സാദത്ത് പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ചൊക്ലി സബ് ഇൻസ്പെക്ടർ എം. സവ്യസാചിയുടെ സാന്നിധ്യത്തിൽ സുരേഷ്ബാബു പണം കൈമാറി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

ആകാശ് തില്ലങ്കേരി പ്രതിയായ കേസുകൾ: സി.ബി.ഐ.ക്ക് വിടണം -ബി.ജെ.പി.

കണ്ണൂർ : ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ. അന്വേഷണത്തിന് സർക്കാരിൽ സമ്മർദം ചെലുത്താൻ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ തയ്യാറാകണമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ് ആവശ്യപ്പെട്ടു. പങ്കില്ലെന്ന് പറഞ്ഞതുകൊണ്ടോ ഏതന്വേഷണവും നേരിടാൻ തയ്യാറാണെന്ന് പറഞ്ഞതുകൊണ്ടോ കാര്യമില്ല. പാർട്ടിക്കുവേണ്ടി കുറ്റങ്ങൾ ചെയ്തുവെന്നാണ് വെളിപ്പെടുത്തൽ. ഓരോ കൊലപാതകവും നടന്നത് പെട്ടെന്നുണ്ടായ പ്രകോപനത്താലല്ലെന്നും സി.പി.എം. നേതൃത്വം ആകാശ് തില്ലങ്കേരിയെപ്പോലുള്ളവരെ ഉപയോഗിച്ച് നടത്തിയതാണെന്നും വ്യക്തമാണ്. കാണാമറയത്ത് നിൽക്കുന്ന ആസൂത്രകരെ പുറത്ത് കൊണ്ടുവരാൻ ആകാശ് തില്ലങ്കേരിയെ വിശദമായി ചോദ്യം ചെയ്താൽ സാധിക്കും-എൻ.ഹരിദാസ് പ്രസ്താവനയിൽ … Read more

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച്

കണ്ണൂർ : ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്‌സ് അസോസിയേഷൻ ഓഫ് കേരള (സി.ഐ.ടി.യു.) ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലേക്ക് മാർച്ച് നടത്തി. അനധികൃത വയറിങ് നിർത്തലാക്കുക, സിവിൽ കരാറുകർ ഇലക്ട്രിക്കൽ പ്രവൃത്തി ഏറ്റെടുക്കുന്നത് നിയമംമൂലം നിർത്തലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് പി.പി.സത്യൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു കാറ്റാടി, സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റിയംഗം കെ.അശോകൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന … Read more

മലയോരത്ത് കടന്നൽക്കുത്തേറ്റ് 17 പേർക്ക് പരിക്ക്

മലയോരത്ത് കടന്നൽക്കുത്തേറ്റ് 17 പേർക്ക് പരിക്ക്

കേ​ള​കം: മ​ല​യോ​ര​ത്ത് ക​ട​ന്ന​ൽ കു​ത്തേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. പേ​രാ​വൂ​ർ‍ പു​​തു​​ശ്ശേ​​രി​​യി​​ൽ ജോ​​ലി​​ക്കി​​ടെ ക​​ട​​ന്ന​​ൽകു​​ത്തേ​​റ്റ് തൊ​​ഴി​​ലു​​റ​​പ്പ് ജോ​​ലി​​ക്കാ​​രാ​​യ ആ​​റു പേ​​ർ​​ക്കും എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് ഒ​മ്പ​തു പേ​ർ​ക്കും കേ​ള​കം മീ​ശ​ക്ക​വ​ല​യി​ൽ ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു. പു​തു​ശ്ശേ​രി​യി​ൽ ക​ട​ന്ന​ൽകു​ത്തേ​റ്റ് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ കു​​റ്റി​​ച്ചി പ​​ദ്മി​​നി (63), ഗ​​ന്ധ​​ർ​​വ​​ൻ ക​​ണ്ടി​​യി​​ൽ അ​​ജി​​ത (56) എ​​ന്നി​​വ​​രെ ത​​ല​​ശ്ശേ​​രി ഇ​​ന്ദി​​രാ​​ഗാ​​ന്ധി സ​​ഹ​​ക​​ര​​ണാ​​ശു​​പ​​ത്രി​​യി​​ലും മ​​ണ​​പ്പാ​​ട്ടി ശോ​​ഭ (54), മേ​​രി​​ക്കു​​ട്ടി കൂ​​വ​​പ്പ​​ള്ളി(59),ച​​ന്ദ്ര നി​​വാ​​സി​​ൽ വ​​സ​​ന്ത(57) എ​​ന്നി​​വ​​രെ പേ​​രാ​​വൂ​​ർ താ​​ലൂ​​ക്കാ​​ശു​പ​​ത്രി​​യി​​ലും പ്ര​​വേ​​ശി​​പ്പി​​ച്ചു. എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ട് സ്വ​ദേ​ശി​ക​ളാ​യ മു​ണ്ടോ​ളി​ക്ക​ൽ പൗ​ലോ​സ്, … Read more

പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

പയ്യന്നൂരിൽ നാലര ലക്ഷത്തിന്റെ പുകയില ഉൽപന്നങ്ങൾ പിടികൂടി

പ​യ്യ​ന്നൂ​ര്‍: വാ​ഹ​ന​ത്തി​ൽ ക​ട​ത്തി​യ നാ​ല​ര ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ പി​ടി​യി​ൽ. ഡ്രൈ​വ​ർ ഇ​രി​ട്ടി കീ​ഴൂ​ര്‍കു​ന്നി​ലെ കെ. ​മു​ഹ​മ്മ​ദ​ലി(51), പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി​ പെ​രു​മ്പു​ന്ന​യി​ലെ സി. ​ക​ബീ​ര്‍(32), ഇ​രി​ട്ടി​പു​ന്നാ​ട് സ്വ​ദേ​ശി കെ.​വി.​ മു​ജീ​ബ്(42) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച മൂ​ന്ന​ര​യോ​ടെ ദേ​ശീ​യ​പാ​ത​യി​ൽ പെ​രു​മ്പ​യി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ന്‍ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ശേ​ഖ​രം പി​ടി​കൂ​ടി​യ​ത്. പ്ലാ​സ്റ്റി​ക് ഷീ​റ്റ് പൊ​തി​ഞ്ഞ് പി​ക്അ​പ് വാ​നി​ൽ 28 ചാ​ക്കു​ക​ളി​ലാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന കൂ​ൾ ലി​പ്, … Read more