വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തി; തലശേരിയില്‍ ബസ് കസ്റ്റഡിയില്‍, 10,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ

വിദ്യാര്‍ത്ഥികളെ കയറ്റാതെ മഴയത്ത് നിര്‍ത്തി;  തലശേരിയില്‍ ബസ് കസ്റ്റഡിയില്‍, 10,000 രൂപ പിഴയിട്ട് ആര്‍.ടി.ഒ

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതെ മഴയത്ത് നിര്‍ത്തിയെന്ന പരാതിയില്‍ തലശേരി ആര്‍.ടി.ഒയുടെ നടപടി. ആക്ഷേപം നേരിട്ട സിഗ്മ ബസിന് ആര്‍.ടി.ഒ 10,000 രൂപ പിഴയും ചുമത്തി. ബസ് തലശേരി പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച രാവിലെയാണ് ബസിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മഴയുള്ള സമയത്ത് ബസില്‍ കയറാന്‍ അനുവദിക്കാതെ പുറത്തുനിര്‍ത്തിയത്. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ പോലീസ് ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിരുന്നു. ബസിലെ കണ്ടക്ടര്‍, ഡ്രൈവര്‍ … Read more

ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന കണ്ണൂർ ദസറ ഇന്ന് സമാപിക്കും

ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന  കണ്ണൂർ ദസറ ഇന്ന് സമാപിക്കും

ക​ണ്ണൂ​ർ: എ​ട്ടു​ദി​വ​സ​മാ​യി ക​ണ്ണൂ​ർ ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ ന​ട​ന്നു​വ​രു​ന്ന ക​ണ്ണൂ​ർ ദ​സ​റ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ എ​ക്സൈ​സ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി എം.​പി, ടി. ​പ​ത്മ​നാ​ഭ​ൻ, രാ​മ​ച​ന്ദ്ര​ൻ ക​ട​ന്ന​പ്പ​ള്ളി എം.​എ​ൽ.​എ, കെ.​വി. സു​മേ​ഷ് എം.​എ​ൽ.​എ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും. ഭ​ര​ത​നാ​ട്യം, വെ​റൈ​റ്റി ഡാ​ൻ​സ് എ​ന്നി​വ​ക്ക്‌ ശേ​ഷം അ​സ്‌​ലം മും​ബൈ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള എ​ന്നി​വ​യും ന​ട​ക്കും. വൈ​കീ​ട്ട് 4.30ന് ​ക​ല​ക്ട​റേ​റ്റ് മൈ​താ​നി​യി​ൽ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 200ല​ധി​കം വ​നി​ത​ക​ൾ അ​ണി​നി​ര​ക്കു​ന്ന … Read more

തെരുവുനായ എട്ടുവയസ്സുകാരനെ ആക്രമിച്ചു

തെരുവുനായ എട്ടുവയസ്സുകാരനെ ആക്രമിച്ചു

ത​ളി​പ്പ​റ​മ്പ്: ത​ളി​പ്പ​റ​മ്പി​ൽ തെ​രു​വു​നാ​യ് ആ​ക്ര​മ​ണ​ത്തി​ൽ എ​ട്ട് വ​യ​സ്സു​കാ​ര​ന് പ​രി​ക്ക്. ബ​ദ​രി​യ്യ ന​ഗ​റി​ലെ സി. ​റി​യാ​സി​ന്റെ മ​ക​ൻ റ​യാ​നാ​ണ് ക​ടി​യേ​റ്റ​ത്.ര​ണ്ട് കൈ​ക്കും ര​ണ്ട് കാ​ലി​നും പു​റ​ത്തും ക​ടി​യേ​റ്റി​റ്റു​ണ്ട്. വീ​ടി​ന് മു​ന്നി​ൽ​ട്ടാ​ണ് ആ​ക്ര​മി​ച്ച​ത്. റ​യാ​നെ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പോലീസ് കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ 12 മുതൽ

പോലീസ്  കോൺസ്റ്റബിൾ കായികക്ഷമതാ പരീക്ഷ 12 മുതൽ

കണ്ണൂർ : പൊലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (എ പി ബി, കെ എ പി 4)-കാറ്റഗറി നമ്പർ 530/2019) തസ്തികയുടെ തെരഞ്ഞെടുപ്പിന് സെപ്റ്റംബർ 30ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും ഒക്ടോബർ 12 മുതൽ 28 വരെ (15, 16, 22, 23, 24 ഒഴികെ) കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ട്, മാങ്ങാട്ടുപറമ്പ് സർദാർ വല്ലഭായ് പട്ടേൽ സ്പോർട്സ് കോംപ്ലക്സ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ശാരീരിക അളവെടുപ്പിനും വെരിഫിക്കേഷനും ഹാൾടിക്കറ്റ്, … Read more

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കോടിയേരി ഇനി ഓർമ്മ; അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി

കണ്ണൂർ : കോടിയേരി ഇനി ഓർമ്മ…. അനുസ്മരണ പ്രസംഗത്തിൽ വികാരനിർഭരനായി മുഖ്യമന്ത്രി. കോടിയേരിക്ക് ഇങ്ങനെയൊരു യാത്രയയപ്പ് നൽകുന്നത് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരിയുടെ സംസ്കാരത്തിന് ശേഷം വളരെ വികാരഭരിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. ചില കാര്യങ്ങൾ ആരുടെയും നിയന്ത്രണത്തിലല്ല. കോടിയേരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തി. താങ്ങാനാകാത്ത കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. പെട്ടന്ന് പരിഹരിക്കാനാവാത്ത വിയോഗമാണുണ്ടായത്. കൂട്ടായ പ്രവർത്തനത്തിലൂടെ വിടവ് പരിഹരിക്കാൻ ശ്രമിക്കും. വലിയ നഷ്ടത്തിൽ ദു:ഖത്തിൽ ഒപ്പം ചേർന്നവർക്ക് നന്ദി. … Read more

കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു

കോടിയേരിയുടെ ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു

സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ (68) ഭൗതീകശരീരം തലശേരി ടൗൺ ഹാളിൽ എത്തിച്ചു. എയര്‍ ആംബുലന്‍സില്‍ ചെന്നൈ വിമാനത്താവളത്തിൽനിന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ച മൃതദേഹം തലശേരി ടൗൺ ഹാളിലേക്ക് വിലാപയാത്രയായാണ് എത്തിച്ചത്. കണ്ണൂരിന്റെ പാതയോരങ്ങളില്‍ പ്രിയസഖാവിനെ കാത്ത് ആയിരങ്ങളാണ് അണിനിരന്നത്. മട്ടന്നൂരും കൂത്തുപറമ്പും കതിരൂരും കോടിയേരിക്ക് വികാരനിര്‍ഭരമായിരുന്നു യാത്രയയപ്പ്. നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി എന്നിവിടങ്ങളില്‍ അന്തിമോപചാരം അര്‍പ്പിച്ചു.