ശ്രീകണ്ഠപുരം: മലപ്പട്ടം അഡൂരില്‍ വിവാഹവീട്ടില്‍ വാക്കേറ്റവും സംഘര്‍ഷവും. ഡി.വൈ.എഫ്.ഐ നേതാവിനെ മര്‍ദനമേറ്റനിലയില്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു.
അഡൂരിലെ ഒരുവീട്ടില്‍ തലേന്ന് മഞക്കെല്യാണം നടക്കുന്നതിനിടയിലാണ് വാക്കേറ്റവും സംഘര്‍ഷവും നടന്നത്. ഡി.വൈ.എഫ്.ഐ മലപ്പട്ടം മേഖല കമ്മിറ്റിയംഗം നിഖിലിനാണ് (25) മര്‍ദനമേറ്റത്. സംഭവത്തിൽ മലപ്പട്ടം സ്വദേശികളായ പി. രാജീവന്, എന്‍. ആദര്‍ശ്, എം. നിഖില്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇവര്‍ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന നിഖിലിനെ സി.പി.എം ഏരിയ സെക്രട്ടറി അഡ്വ. എം.സി രാഘവന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബര്‍ട്ട് ജോര്‍ജ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ. ശ്രീജിത്ത്, പ്രസിഡന്റ് ജിതിന് മണക്കാട്, ട്രഷറര്‍ ഒ. ഷിനോജ് എന്നിവര്‍ സന്ദര്‍ശിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.