തലശ്ശേരി നഗരസഭ സ്റ്റേഡിയം ജലസംഭരണിയിൽ യുവാവ് മുങ്ങിമരിച്ച സംഭവം; നരഹത്യക്ക് കേസെടുക്കണമെന്ന് ആവശ്യം
തലശ്ശേരി: ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ മെമ്മോറിയൽ നഗരസഭ സ്റ്റേഡിയം കെട്ടിടത്തിലെ ജലസംഭരണിയിൽ ഡിസംബർ 26ന് യുവാവ് മുങ്ങിമരിച്ച സംഭവത്തിൽ മാനേജിങ് കമ്മിറ്റി അംഗങ്ങൾക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ ആവശ്യം. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ടി. സജിത്താണ് ഈ ആവശ്യമുന്നയിച്ചത്. സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗങ്ങളായ തലശ്ശേരി എം.എൽ.എ, സബ് കലക്ടർ, നഗരസഭ ചെയർപേഴ്സൻ, സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ നരഹത്യ കുറ്റത്തിന് കേസെടുക്കാനും ഉത്തരവാദികളായ അംഗങ്ങളിൽനിന്ന് മരിച്ച യുവാവിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ഈടാക്കണമെന്നും സജിത്ത് … Read more