തലമുടി ബൂട്ടിട്ട് ചവിട്ടിപ്പിടിച്ച സംഭവം: യൂത്ത് കോൺഗ്രസ് നേതാവ് റിയ നാരായണൻ നിയമനടപടിയിലേക്ക്
കണ്ണൂർ: യൂത്ത് കോൺഗ്രസിന്റെ കലക്ടറേറ്റ് മാർച്ചിനിടെ നിലത്തുവീണ പ്രവർത്തകയുടെ തലമുടിയിൽ ബൂട്ടിട്ട് ചവിട്ടിപ്പിടിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ നിയമനടപടയിലേക്ക്. യൂത്ത് കോൺഗ്രസ് അഴിക്കോട് മണ്ഡലം സെക്രട്ടറി റിയ നാരായണൻ ദേശീയ, സംസ്ഥാന വനിത കമീഷന് പരാതി നൽകും. അതിക്രമത്തിൽ പൊലീസ് സ്വമേധയാ കേസെടുക്കുന്നില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്ന് റിയ അറിയിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് പ്രവർത്തകർ കണ്ണൂർ കലക്ടറേറ്റിലേക്ക് മാർച്ച് നടത്തിയത്. മാർച്ചിനിടെ നിലത്തുവീണ റിയ നാരായണന്‍റെ തലമുടി … Read more