ബിജെപിക്ക് കനത്ത തിരിച്ചടി; നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു
ഹൈദരാബാദ്: തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാൻ രണ്ടാഴ്‌ച മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി, നടിയും മുൻ എംപിയുമായ വിജയശാന്തി പാർട്ടി വിട്ടു. ബിജെപി സംസ്‌ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജി കിഷൻ റെഡ്‌ഡിക്ക് രാജിക്കത്ത് ഔദ്യോഗികമായി കൈമാറി. സീറ്റും പദവികളും ലഭിക്കാതിരുന്നതിലെ അമർഷം മൂലമാണ് വിജയശാന്തി ബിജെപി വിട്ടതെന്നാണ് വിവരം. അതേസമയം, രാഹുൽ ഗാന്ധി ഖമ്മത്തോ വാറങ്കലിലോ നടത്തുന്ന റാലിയിൽ വെച്ച് വിജയശാന്തി വീണ്ടും കോൺഗ്രസ് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. 2009ൽ ടിആർഎസിൽ നിന്ന് എംപിയായ വിജയശാന്തി 2014ലാണ് കോൺഗ്രസിലെത്തിയത്. … Read more