നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതൽ പിഴ: ഓഫിസ് സജ്ജമായി

നിയമലംഘനങ്ങള്‍ക്ക് ഇന്നുമുതൽ പിഴ: ഓഫിസ് സജ്ജമായി

മ​ട്ട​ന്നൂ​ര്‍: സേ​ഫ് കേ​ര​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ല്‍ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച നി​ര്‍മി​ത​ബു​ദ്ധി കാ​മ​റ​ക​ളി​ല്‍ പ​തി​യു​ന്ന നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ക്ക് തി​ങ്ക​ളാ​ഴ്ച മു​ത​ൽ പി​ഴ ഈ​ടാ​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ല​യി​ലെ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന മ​ട്ട​ന്നൂ​ര്‍ വെ​ള്ളി​യാം​പ​റ​മ്പി​ലെ ആ​ര്‍.​ടി.​ഒ എ​ന്‍ഫോ​ഴ്‌​സ്‌​മെ​ന്റ് ഓ​ഫി​സ് സ​ജ്ജ​മാ​യി. ക​ണ്‍ട്രോ​ള്‍ റൂ​മി​ലേ​ക്കു​ള്ള ഏ​ഴു ജീ​വ​ന​ക്കാ​രി​ല്‍ മൂ​ന്നു പേ​ര്‍ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് വ​രുക​യാ​ണ്. ഇ​പ്പോ​ള്‍ ബോ​ധ​വ​ത്ക​ര​ണ നോ​ട്ടീ​സാ​ണ് ആ​യ​ക്കു​ന്ന​ത്. കെ​ല്‍ട്രോ​ണ്‍ ആ​ണ് ഇ​വ​രെ നി​യോ​ഗി​ച്ച​ത്. സി​സ്റ്റം അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ സൂ​പ്പ​ര്‍വൈ​സ​ര്‍, ഓ​പ​റേ​റ്റ​ര്‍മാ​ര്‍ എ​ന്നി​വ​രെ​യാ​ണ് ക​ണ്‍ട്രോ​ള്‍ റൂ​മി​ല്‍ നി​യ​മി​ച്ച​ത്. ജി​ല്ല​യി​ല്‍ 50 കാ​മ​റ​ക​ളാ​ണ് … Read more

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

വിദ്യാർഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു; അച്ഛൻ ഗുരുതരാവസ്ഥയിൽ

മട്ടന്നൂർ: കൊട്ടിയൂർ വൈശാഖ മഹോൽസവത്തിന്റെ ഇളനീർ സംഘത്തോടൊപ്പം യാത്ര തിരിച്ച വിദ്യാർഥി വഴിമധ്യേ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങവെ മുങ്ങി മരിച്ചു. പാപ്പിനിശ്ശേരി അരോളി പുലക്കറ വയലിലെ രംഗിത് രാജാ (14) ണ് എടയന്നൂരിൽ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന അച്ഛൻ രാജേഷിനെ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. കൊട്ടിയൂർ ഉത്സവത്തിന്റെ ഭാഗമായി എടയന്നൂർ പടിയിൽ തങ്ങുന്ന ഇളനീർ സംഘത്തിലെ അച്ഛനും മകനുമാണ് അപകടത്തിൽപ്പെട്ടത്. ഒരാഴ്ച മുൻപാണ് വൈശാഖോൽസവത്തിൽ പങ്കെടുക്കുന്നതിന് വീട്ടിൽ നിന്നും … Read more

മാലിന്യമുക്ത നഗരം; തലശ്ശേരിയിൽ നാളെ പ്രവൃത്തികളുടെ ജനകീയ വിലയിരുത്തൽ

മാലിന്യമുക്ത നഗരം; തലശ്ശേരിയിൽ നാളെ പ്രവൃത്തികളുടെ ജനകീയ വിലയിരുത്തൽ

ത​ല​ശ്ശേ​രി: ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ന്ന​തി​ന് ഇ​തു​വ​രെ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​കീ​യ വി​ല​യി​രു​ത്ത​ലി​ന് വി​ധേ​യ​മാ​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്നു​വ​രെ ഹ​രി​ത​സ​ഭ എ​ന്ന പേ​രി​ലാ​ണ് ന​ഗ​ര​സ​ഭ ടൗ​ൺ ഹാ​ളി​ൽ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ന​ഗ​രം മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ എ​ത്ര​മാ​ത്രം പു​രോ​ഗ​തി​യു​ണ്ടാ​യി എ​ന്ന​ത് യോ​ഗ​ത്തി​ൽ വി​ല​യി​രു​ത്തു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൻ കെ.​എം. ജ​മു​നാ​റാ​ണി​യും ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ കെ. ​പ്ര​മോ​ദും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് മു​ഖ്യ​പ​രി​ഗ​ണ​ന ന​ൽ​കി ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ശ​ക്ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​വ​രുക​യാ​ണെ​ന്ന് … Read more

താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും

താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും

ഇ​ര​ട്ടി: കാ​ല​വ​ർ​ഷ​ത്തി​ന് മു​ന്നോ​ടി​യാ​യി ദു​ര​ന്ത​നി​വാ​ര​ണ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി മു​റി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. ഇ​ക്കാ​ര്യം ട്രീ ​ക​മ്മി​റ്റി​ക​ൾ അ​ടി​യ​ന്ത​ര സ്വ​ഭാ​വ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​ന്ന​തി​നാ​യി ക​ല​ക്ട​റെ ത​ഹ​സി​ൽ​ദാ​ർ വി​വ​രം ധ​രി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗം നി​ർ​​​​ദേ​ശി​ച്ചു. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റി​ന്റെ വാ​ഹ​ന​ത്തി​നു മു​ക​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ത​ന്തോ​ടു​വെ​ച്ച് മ​രം വീ​ണ​തു​ൾ​പ്പെ​ടെ ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള കോ​ൺ​ഗ്ര​സ് (എം) ​പ്ര​തി​നി​ധി വി​പി​ൻ തോ​മ​സ് വി​ഷ​യ​മു​ന്ന​യി​ച്ച​പ്പോ​ഴാ​യി​രു​ന്നു ഈ ​തീ​രു​മാ​നം. അ​ത്തി​ക്കു​ന്നി​ൽ നി​ന്ന് ഒ​ഴു​കി​വ​രു​ന്ന വെ​ള്ളം … Read more

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച നിലയിൽ

കണ്ണൂർ: കാഞ്ഞിരകൊല്ലിയിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ചു. കാഞ്ഞിരക്കൊല്ലി ഏലപ്പാറയിലെ പരത്തനാൽ ബെന്നിയാണ് വെടിയേറ്റ് മരിച്ചത്. കാഞ്ഞിരക്കൊല്ലിയിലെ അരുവി റിസോട്ടിന്റെ ഉടമയാണ് ബെന്നി. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. കൃഷിയിടത്തിൽ ഇറങ്ങുന്ന പന്നിയെ വെടിവെക്കാൻ സുഹൃത്തുക്കൾക്കൊപ്പം പോയതായിരുന്നു ബെന്നിയെന്നാണ് വിവരം. നായാട്ടിനിടെ അബദ്ധത്തിൽ വെടി പൊട്ടിയതാണ് മരണകാരണമെന്ന് സുഹൃത്തുക്കൾ നൽകിയ മൊഴി.പയ്യാവൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

ബീച്ചാരകാപ്പുറം – പടന്നകടപ്പുറം റോഡ് നിർമ്മാണം

തൃക്കരിപ്പൂർ : തീരദേശവാസികളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഹാർബർ എൻജിനീയറിംഗ് വകുപ്പ് തീരദേശ റോഡുകളുടെ പുനരുദ്ധാരണത്തിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ബീച്ചാരകടപ്പുറം പടന്ന കടപ്പുറം റേഷൻ ഷോപ്പ് റോഡ് നിർമ്മാണോദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി നിർവഹിച്ചു. 49 ലക്ഷം ചലവിലാണ് ബീച്ചാരക്കടവ് മുതൽ പടന്നക്കടപ്പുറം വരെയാണ് റോഡ് നിർമ്മിക്കുന്നത്. എം.രാജാഗോപാലൻ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവൻ ,. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.അനിൽകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, … Read more