ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീകണ്ഠപുരത്തെ ക്രഷറിൽനിന്ന് വൻ സ്ഫോടക ശേഖരം പിടികൂടി

ശ്രീ​ക​ണ്ഠ​പു​രം: ക്ര​ഷ​റി​ൽ അ​ന​ധി​കൃ​ത​മാ​യി സൂ​ക്ഷി​ച്ച വ​ന്‍ സ്‌​ഫോ​ട​ക ശേ​ഖ​രം പൊ​ലീ​സ് പി​ടി​കൂ​ടി. ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ രാ​ജേ​ഷ് മാ​രാ​ങ്ക​ല​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പി​ടി​ച്ച​ത്. ചേ​പ്പ​റ​മ്പ് മ​ഞ്ഞ​ളാം​കു​ന്നി​ലെ മേ​മി ഗ്രാ​നൈ​റ്റ് ക്ര​ഷ​റി​ല്‍ വെ​ള്ളി​യാ​ഴ്ച് വൈ​കീ​ട്ട് മു​ത​ല്‍ രാ​ത്രി 11 വ​രെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്‌​ഫോ​ട​ക ശേ​ഖ​രം പി​ടി​ച്ചെ​ടു​ത്ത​ത്. ക്ര​ഷ​റി​ല്‍ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ക്കേ​ണ്ട​ത് മെ​ഗ്സി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇ​രു​മ്പ് പെ​ട്ടി​ക്ക​ക​ത്താ​ണ്. ക്ര​ഷ​റി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ല്‍ നി​ര്‍ത്തി​യി​ട്ട വാ​നി​ലാ​യി​രു​ന്നു ഇ​വി​ടെ സ്‌​ഫോ​ട​ക ശേ​ഖ​രം സൂ​ക്ഷി​ച്ചു വെ​ച്ച​ത്. ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍ന്നെ​ത്തി​യ പൊ​ലീ​സ് സം​ഘം … Read more

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസറുടെ മകൾ പനി ബാധിച്ച്‌ മരിച്ചു

തലശ്ശേരി: തലശ്ശേരി ജനറൽ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്‌ക സോയ (9) പനി ബാധിച്ച്‌ മരിച്ചു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ കോഴിക്കോട്‌ മെഡിക്കൽ കോളജ്‌ ആശുപത്രി വെന്റിലേറ്ററിൽ കഴിയവേയാണ് മരണം. പനി ബാധിച്ച്‌ വ്യാഴാഴ്‌ച ഒ.പിയിൽ ചികിത്സതേടിയിരുന്നു. പനി മാറാത്തതിനെ തുടർന്ന് വെള്ളിയാഴ്‌ച രാത്രി ജനറൽ ആശുപത്രി ബേബി വാർഡിൽ പ്രവേശിപ്പിച്ചു. മാതാവിനോടൊപ്പം നടന്നാണ്‌ അസ്‌ക സോയ ആശുപത്രിയിലെത്തിയത്‌. പുലർച്ചെ രണ്ട്‌ മണിയോടെ അപസ്‌മാരമുണ്ടായതിനെ തുടർന്ന്‌ കോഴിക്കോടേക്ക്‌ റഫർ … Read more

പോലീസ് സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

പോലീസ്  സ്റ്റേഷനരികെ കുത്തേറ്റ് ജി​ന്റോ രക്തംവാർന്ന് കിടന്നു; ഒടുവിൽ മരണത്തിന് കീഴടങ്ങി

കണ്ണൂർ: നഗരമധ്യത്തിൽ പൊലീസ് സ്റ്റേഷന് വിളിപ്പാടകലെകുത്തേറ്റ ലോറി ഡ്രൈവർ മരിച്ചത് റോഡരികിൽ ചോരവാർന്ന്. കണിച്ചാര്‍ പൂളക്കുറ്റി സ്വദേശി വടക്കേത്ത് വി.ഡി. ജിന്‍റോയാണ് (39) കണ്ണൂർ പൊലീസ് ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും സമീപം കണ്ണൂർ റെയില്‍വേ സ്റ്റേഷന്‍ കിഴക്കെ കവാടത്തിനരികിൽ മരിച്ചത്. സ്റ്റേഡിയത്തിനുസമീപം നിർത്തിയിട്ട ലോറിയിൽ വിശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് അക്രമം. സംഭവത്തിൽ രണ്ടുപേരെ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റ്യാടി പാതിരപ്പറ്റ കിളിയാറ്റുമ്മൽ ഹൗസിൽ അൽത്താഫ് (36), കാഞ്ഞങ്ങാട് സബ് ജയിൽ റോഡിലെ ഇസ്മായിൽ ക്വാർട്ടേഴ്സിൽ … Read more

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

ബാലികയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവും 1.15 ലക്ഷം രൂപ പിഴയും

തളിപ്പറമ്പ്: എട്ടു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ യുവാവിന് 83 വർഷം തടവും 1,15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പുളിങ്ങോം പാലാന്തടം സ്വദേശി കാണിക്കാരൻ രമേശനെ (32) ആണ് ശിക്ഷിച്ചത്. ചെറുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ 2018 ഏപ്രിൽ മാസമാണ് കേസിനാസ്പദമായ സംഭവം. പ്രതി കാണിക്കാരൻ രമേശൻ താമസിക്കുന്ന വീട്ടിൽവെച്ച് എട്ടു വയസ്സുകാരിയെ ബലാത്സംഗം ചെയ്തെന്നാണ് കേസ്. പ്രതിയെ 2018 മേയ് അഞ്ചിന് അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങോം എസ്.ഐയായിരുന്ന എം.എൻ. ബിജോയിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. അഞ്ചോളം … Read more

ലക്ഷങ്ങൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചെ​ങ്കി​ലും ധർമക്കുളം വറ്റിവരണ്ടു

ലക്ഷങ്ങൾ ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചെ​ങ്കി​ലും ധർമക്കുളം വറ്റിവരണ്ടു

മു​ഴ​പ്പി​ല​ങ്ങാ​ട്: ശോ​ച​നീ​യാ​വ​സ്ഥ​യി​ലാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് കു​ളം ബ​സാ​റി​ലെ ധ​ർ​മ​ക്കു​ളം 2017ൽ ​മു​ഖ്യ​മ​ന്ത്രി​യു​ടെ ആ​സ്തി ​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും വ​ക​യി​രു​ത്തി​യ 16 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ചെ​ങ്കി​ലും അ​ത് വേ​ണ്ട​ത്ര പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി​ല്ല. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ പൊ​തു​കി​ണ​റും പൊ​തു​കു​ള​വും ന​വീ​ക​രി​ക്കു​ക എ​ന്ന സ​ർ​ക്കാ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ളം ബ​സാ​റി​ലെ ധ​ർ​മ​ക്കു​ള​വും സ​ർ​ക്കാ​ർ ചെല​വി​ൽ ന​വീ​ക​രി​ച്ച​ത്. മ​ഴ​ക്കാ​ല​ത്ത് വെ​ള്ളം നി​റ​ഞ്ഞാ​ലും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് കു​ളി​ക്കാ​നും അ​നു​യോ​ജ്യ​മ​ല്ലാ​ത്ത​ത് കാ​ര​ണം ആ​രും കു​ള​ത്തി​ലി​റ​ങ്ങാ​റി​ല്ല. കു​ളം നി​റ​യു​ന്ന അ​വ​സ്ഥ​യി​ൽ പു​റ​ത്തേ​ക്കു​ള്ള വെ​ള്ള​ത്തി​ന്റെ ഒ​ഴു​ക്ക് ഇ​ല്ലാ​ത്ത​തും കു​ളി​ക്കു​ന്ന​തി​ന് ത​ട​സ്സ​മാ​കു​ന്നു എ​ന്നാ​ണ് … Read more

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

ശുചിത്വ സന്ദേശമേകാൻ കാക്ക ശിൽപമൊരുങ്ങുന്നു

പ​യ്യ​ന്നൂ​ർ: പ​രി​സ​ര ശു​ചി​ത്വ സ​ന്ദേ​ശം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​യ്യ​ന്നൂ​രി​ൽ ശി​ൽ​പ​മൊ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ ശു​ചി​ത്വ​മി​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​മ്പ​യി​ൽ ദേ​ശീ​യ പാ​ത​യോ​ര​ത്താ​ണ് ശു​ചി​ത്വ​മി​ഷ​ന്റെ ലോ​ഗോ​യാ​യ ചൂ​ല് കൊ​ത്തി​യെ​ടു​ത്ത് നി​ൽ​ക്കു​ന്ന കാ​ക്ക​യു​ടെ ശി​ൽ​പ​മൊ​രു​ങ്ങു​ന്ന​ത്. ശി​ൽ​പി ഉ​ണ്ണി കാ​നാ​യി​യാ​ണ് എ​ട്ടടി നീ​ള​ത്തി​ലും അ​ഞ്ച​ടി ഉ​യ​ര​ത്തി​ലു​മു​ള്ള കാ​ക്ക​യെ ത​യാ​റാ​ക്കി​യ​ത്. ക​ളി​മ​ണ്ണി​ൽ നി​ർ​മി​ച്ച ശേ​ഷം ര​ണ്ടു മാ​സം സ​മ​യ​മെ​ടു​ത്ത് ഫൈ​ബ​ർ ഗ്ലാ​സി​ലാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത് .നി​ർ​മാ​ണ​ത്തി​ന് സ​ഹാ​യി​യാ​യി ഉ​ണ്ടാ​യി​രു​ന്ന​ത് സു​രേ​ഷ് അ​മ്മാ​ന​പ്പാ​റ, ബാ​ല​ൻ പാ​ച്ചേ​നി, വി​നേ​ഷ് കൊ​യ​ക്കീ​ൽ ബി​ജു കൊ​യ​ക്കീ​ൽ മി​ഥു​ൻ കാ​നാ​യി, ടി.​കെ. അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ്.