Wed. Nov 6th, 2024

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന്​ ഓഡിറ്റ് റിപ്പോർട്ട്

ശ്രീകണ്ഠപുരം നഗരസഭ; വാടക പുതുക്കുന്നില്ല; ആസ്തി സംരക്ഷണത്തിലും വീഴ്ചയെന്ന്​ ഓഡിറ്റ് റിപ്പോർട്ട്

ശ്രീ​ക​ണ്ഠ​പു​രം: ആ​സ്തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​ക്ക് വ​ൻ​വീ​ഴ്ച. വാ​ട​ക പു​തു​ക്കാ​ത്ത​തി​നാ​ൽ വ​ൻ​വ​രു​മാ​ന ന​ഷ്ട​വും. 2022-23 സാ​മ്പ​ത്തീ​ക വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ള്ള​ത്.

ന​ഗ​ര​സ​ഭ​യു​ടെ ആ​സ്തി ര​ജി​സ്റ്റ​റി​ലെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്ത​ൽ അ​പൂ​ർ​ണ​മാ​ണ്. ഓ​രോ​വ​ർ​ഷ​വും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള അ​പ്ഡേ​ഷ​ൻ പോ​ലും ആ​സ്തി ര​ജി​സ്റ്റ​റി​ൽ ന​ട​ത്തി​യി​ട്ടി​ല്ല. കെ​ട്ടി​ട​ങ്ങ​ളു​ടെ​യും ഭൂ​മി​യു​ടെ​യും വി​വ​ര​ങ്ങ​ൾ അ​പു​ർ​ണ​മാ​ണ്. റോ​ഡ് പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും കൃ​ത്യ​മാ​ക്കി​യി​ട്ടി​ല്ല.

ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള അ​ടി​സ്ഥാ​ന ഭൂ​നി​കു​തി അ​ത​ത് വി​ല്ലേ​ജു​ക​ളി​ൽ ഒ​ടു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ഗ​ര​സ​ഭ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് മു​റി​ക​ളു​ടെ വാ​ട​ക കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കാ​ത്ത​തി​നാ​ൽ വാ​ട​ക​യി​ന​ത്തി​ൽ ഭീ​മ​മാ​യ ന​ഷ്ടം സം​ഭ​വി​ച്ച​താ​യും ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി. ന​ഗ​ര​മ​ധ്യ​ത്തി​ൽ പ്ര​ധാ​ന​സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​വും മു​റി​ക​ളും ചെ​റി​യ മാ​സ​വാ​ട​ക​ക്കാ​ണ് ഇ​പ്പോ​ഴും ന​ൽ​കു​ന്ന​ത്.

1992ൽ ​പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ അം​ഗീ​ക​രി​ച്ച ശ്രീ​ക​ണ്ഠ​പു​രം പ​ഞ്ചാ​യ​ത്ത് ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് ബൈ​ലോ അ​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ നി​ല​വി​ൽ മു​റി​ക​ൾ വാ​ട​ക​ക്ക് ന​ൽ​കു​ന്ന​ത്.

നി​യ​മ​പ്ര​കാ​രം മു​റി​ക​ൾ പ​ര​സ്യ ലേ​ലം ന​ട​ത്തി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്നി​രി​ക്കെ അ​ത് ചെ​യ്യാ​തെ നി​ല​വി​ലെ വാ​ട​ക​ക്കാ​ർ​ക്ക് ത​ന്നെ നി​ശ്ചി​ത വ​ർ​ധ​ന വ​രു​ത്തി പു​തു​ക്കി​യാ​ണ് മു​റി​ക​ൾ ന​ൽ​കു​ന്ന​തെ​ന്നും ക​ണ്ടെ​ത്തി. ഭൂ​രി​ഭാ​ഗം കെ​ട്ടി​ട​ങ്ങ​ളു​ടെ​യും പ്ര​തി​മാ​സ​വാ​ട​ക 1000 രൂ​പ​യി​ൽ കാ​ലാ​നു​സൃ​ത​മാ​യി പു​തു​ക്കി പ​ര​സ്യ​ലേ​ലം ന​ട​ത്താ​ത്ത​തി​നാ​ൽ ന​ഗ​ര​സ​ഭ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്.

2021-22 വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ലും വാ​ട​ക വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ചി​ല്ലെ​ന്നും വി​മ​ർ​ശ​നു​ണ്ട്. പാ​രാ​മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ അ​പാ​ക​ത​ക​ൾ, ജി.​ഐ.​എ​സ് മാ​പ്പി​ങ്​ ഉ​റ​പ്പാ​ക്കു​ക, ത​ന​ത് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ചു​ള്ള കാ​ര്യ​ങ്ങ​ളും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എം.​പി, എം.​എ​ൽ.​എ, ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി ഭാ​ഗ​മാ​യു​ള്ള ആ​സ്തി​ക​ളു​ടെ​യും ബ്ലോ​ക്ക്, ജി​ല്ല പ​ഞ്ചാ​യ​ത്തു​ക​ൾ ന​ട​ത്തി​യ പ്ര​വൃ​ത്തി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ ആ​സ്തി ര​ജി​സ്റ്റ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!