Fri. Nov 1st, 2024

ദിവ്യയുടെ വാദങ്ങൾ ദുർബലമാകുന്നു; ആരോപണങ്ങൾ തള്ളി കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി

ദിവ്യയുടെ വാദങ്ങൾ ദുർബലമാകുന്നു; ആരോപണങ്ങൾ തള്ളി കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി

ക​ണ്ണൂ​ർ: എ.​ഡി.​എം കെ. ​ന​വീ​ൻ ബാ​ബു​വി​ന്റെ മ​ര​ണ​ത്തി​ൽ പ്ര​തി​യാ​യ ക​ണ്ണൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് പി.​പി. ദി​വ്യ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ലെ ആ​രോ​പ​ണ​ങ്ങ​ൾ വീ​ണ്ടും പൊ​ളി​യു​ന്നു. ദി​വ്യ​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മു​ൻ​കൂ​ർ ജാ​മ്യ​ഹ​ര​ജി​യി​ൽ പേ​ര് പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ട ക​ണ്ണൂ​ർ കു​റ്റ്യാ​ട്ടൂ​ർ സ്വ​ദേ​ശി​യും റി​ട്ട. അ​ധ്യാ​പ​ക​നു​മാ​യ കെ. ​ഗം​ഗാ​ധ​ര​ൻ രം​​ഗ​ത്തെ​ത്തി.

ത​ന്റെ സ്ഥ​ല​ത്ത് മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ല്ലേ​ജ് ഓ​ഫി​സി​ൽ​നി​ന്ന് ന​ൽ​കി​യ സ്റ്റോ​പ് മെ​മ്മോ​ക്ക് എ​തി​രെ​യാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്ന് ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. എ.​ഡി.​എം കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യോ അ​ഴി​മ​തി ന​ട​ത്തി​യ​താ​യോ പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടി​ല്ല. സ്റ്റോ​പ് മെ​മ്മോ നീ​ക്ക​ണ​മെ​ന്നാണ് ആ​വ​ശ്യ​പ്പെ​ട്ടത്. ഇ​തി​നാ​യി ന​വീ​ൻ​ബാ​ബു ഇ​ട​പെ​ട്ടി​ല്ല -ഗംഗാധരൻ പ​റ​ഞ്ഞു.

വീ​ടി​നോ​ട് ചേ​ർ​ന്ന് വാ​ങ്ങി​യ 85 സെ​ന്റ് സ്ഥ​ല​ത്ത് മ​ണ്ണി​ടു​ന്ന​തി​നാ​ണ് സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​ത്. അ​ഞ്ച് ത​വ​ണ ന​വീ​ൻ​ബാ​ബു​വി​നെ ക​ണ്ടു. കാ​ർ​ഷി​ക വി​ള​ക​ൾ അ​ട​ക്കം ന​ശി​ക്കു​ന്ന​താ​യി പ​രാ​തി പ​റ​ഞ്ഞെ​ങ്കി​ലും സ്റ്റോ​പ്പ് മെ​മ്മോ മാ​റ്റാ​ൻ എ.​ഡി.​എ​മ്മി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​പെ​ട​ലു​ണ്ടാ​യി​ല്ല. ന​വീ​ൻ​ബാ​ബു അ​ഴി​മ​തി ന​ട​ത്തി​യെ​ന്ന് പി.​പി. ദി​വ്യ​യോ​ട് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും റ​വ​ന്യൂ വ​കു​പ്പി​ലെ എ​ല്ലാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും എ​തി​രെ​യാ​ണ് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യ​തെ​ന്നും ഗം​ഗാ​ധ​ര​ൻ പ​റ​ഞ്ഞു. ഗം​ഗാ​ധ​ര​ൻ വി​ജി​ല​ൻ​സി​ന് ന​ൽ​കി​യ പ​രാ​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പി.​പി. ദി​വ്യ ആ​യു​ധ​മാ​ക്കി​യി​രു​ന്നു.

പി.​പി. ദി​വ്യ ന​ല്‍കി​യ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ലെ വാ​ദം ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നും ത​ള്ളി​യി​രു​ന്നു. ഒ​രു പൊ​തു​പ​രി​പാ​ടി​ക്കി​ടെ ക​ല​ക്ട​ർ ക്ഷ​ണി​ച്ചി​ട്ടാ​ണ് എ.​ഡി.​എ​മ്മി​ന്റെ യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ പ​​ങ്കെ​ടു​ത്ത​തെ​ന്നാ​ണ് ദി​വ്യ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ, ദി​വ്യ​യെ താ​ന്‍ ക്ഷ​ണി​ച്ചി​ട്ടി​ല്ലെ​ന്നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രാ​ണ് ആ​ളു​ക​ളെ ക്ഷ​ണി​ക്കേ​ണ്ട​തെ​ന്നും ശ​നി​യാ​ഴ്ച ക​ല​ക്ട​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു.

പി.പി. ദിവ്യക്കെതിരെ സൈബര്‍ അക്രമണം; കേസെടുത്തു

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്‍റെ ആത്മഹത്യ​ക്ക് പിന്നാലെ കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തിൽ പൊലീസ് കേസെടുത്തു. ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നൽകിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. തെറ്റായ സൈബർ പ്രചാരണമെന്ന് ആരോപിച്ചാണ് കേസ്.

ദോഷം വരുത്തുന്നതും ശല്യമുണ്ടാക്കുന്നതുമായ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾ തമ്മിൽ വിരോധവും വെറുപ്പുമുണ്ടാക്കി സമൂഹത്തിൽ സമാധാന ഭംഗം ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. എ.ഡി.എം നവീന്‍ ബാബുവിന്‍റെ മരണത്തിൽ പ്രതിചേർത്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പി.പി. ദിവ്യക്കെതിരെ വ്യാപക സൈബർ ആക്രമണമാണ് നടക്കുന്നത്.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!