Sun. Apr 20th, 2025

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

ദിവ്യ പാർട്ടിക്ക് കളങ്കമുണ്ടാക്കി; തരംതാഴ്ത്തൽ സ്ഥിരീകരിച്ച് സി.പി.എം

കണ്ണൂർ: മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യക്കെതിരായ അച്ചടക്ക നടപടി സ്ഥിരീകരിച്ച് സി.പി.എം. പാർട്ടിയുടെ യശ്ശസ്സിന് കളങ്കമേൽപ്പിക്കുന്ന തരത്തിൽ പെരുമാറിയതിന് ജില്ല കമ്മിറ്റിയംഗം പി.പി. ദിവ്യയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നു ഒഴിവാക്കാൻ തീരുമാനിച്ചതായി കണ്ണൂർ ജില്ല സെക്രട്ടറി എം.വി. ജയരാജൻ വാർത്തക്കുറിപ്പിലൂടെ അറിയിച്ചു.

 ജില്ല കമ്മിറ്റിയംഗത്തിൽനിന്ന് നീക്കിയതോടെ ദിവ്യ ഇരിണാവ് ബ്രാഞ്ച് അംഗമായി മാറും. ജനാധിപത്യ മഹിള അസോസിയേഷൻ ഭാരവാഹിത്തത്തിൽ നിന്നും ഇവരെ നീക്കും.

ഇന്നലെ നടന്ന സി.പി.എം കണ്ണൂർ ജില്ല സെക്രട്ടേറിയറ്റ് യോഗത്തിലാണ് അച്ചടക്ക നടപടിയെടുത്തത്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ജില്ല കമ്മിറ്റി യോഗത്തിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

രാത്രി പത്തരയോടെ ഓൺലൈനായി ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ജില്ല കമ്മിറ്റി തീരുമാനത്തിന് അംഗീകാരവും നൽകി.

എ.ഡി.എമ്മിന്റെ മരണത്തിൽ ദിവ്യയുടേത് ഗുരുതര വീഴ്ചയാണെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണെന്നും യോഗം വിലയിരുത്തി. എ.ഡി.എമ്മിന് റവന്യൂ സ്റ്റാഫ് കൗൺസിൽ നൽകിയ യാത്രയയപ്പ് യോഗത്തിൽ ക്ഷണിക്കാതെ ദിവ്യ എത്തിയതു അധിക്ഷേപിച്ച് സംസാരിച്ചതും ന്യായീകരിക്കാൻ കഴിയില്ല. ക്ഷണിച്ചിട്ടില്ലെന്ന് യോഗാധ്യക്ഷൻ കൂടിയായ ജില്ല കലക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. യോഗത്തിന് ക്ഷണിച്ചുവെന്ന് ദിവ്യ പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും യോഗം വിലയിരുത്തി.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!