
ബഷീർ
ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.
മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.
കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.