Sat. Apr 26th, 2025

കുടകിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്നു

കുടകിൽ കണ്ണൂർ സ്വദേശിയെ കഴുത്തറുത്ത് കൊന്നു

മംഗളൂരു: കുടക് വീരാജ്‌പേട്ട ബി ഷെട്ടിഗേരിയിൽ മലയാളിയെ കഴുത്തറുത്ത് കൊന്നു. കണ്ണൂർ ചിറക്കൽ സ്വദേശിയും കൊയിലി ആശുപത്രി ഉടമ പരേതനായ കൊയിലി ഭാസ്‌കരന്റെ മകനുമായ പ്രദീപാണ്(60) കൊല്ലപ്പെട്ടത്. അവിവാഹിതനാണ്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

പ്രദീപിന് കർണ്ണാടകയില്‍ 32 ഏക്കറോളം കാപ്പിത്തോട്ടമുണ്ട്. ഇത് വില്‍പന നടത്താനുളള ശ്രമം നടന്നുവരികയായിരുന്നു. അതിനിടെയാണ് കൊലപാതകം. സ്ഥല വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണോ കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

വര്‍ഷങ്ങളായി വീരാജ്‌പേട്ട കേന്ദ്രീകരിച്ച്‌ കൃഷിയുമായി ബന്ധപ്പെട്ട് അവിടെ ജീവിക്കുന്നയാളാണ് പ്രദീപ്. ഗോണിക്കുപ്പ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!