Fri. May 3rd, 2024

113ാം വ​യ​സ്സി​ലും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന് പാ​നേ​രി അ​ബ്ദു​ല്ല​യു​ടെ വോ​ട്ട്

By editor Apr20,2024 #kannur news
113ാം വ​യ​സ്സി​ലും ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ​ത്തി​ന് പാ​നേ​രി അ​ബ്ദു​ല്ല​യു​ടെ വോ​ട്ട്

ഇ​രി​ട്ടി: നൂ​റ്റി​പ്പ​തി​മൂ​ന്നാം വ​യ​സ്സി​ലും ജ​നാ​ധി​പ​ത്യ ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ത്ത് വോ​ട്ടു​ചെ​യ്ത് താ​ര​മാ​യി​രി​ക്കു​ക​യാ​ണ് ഉ​ളി​യി​ൽ പാ​ച്ചി​ലാ​ള​ത്തെ താ​ഴെ വീ​ട്ടി​ൽ പാ​നേ​രി അ​ബ്ദു​ല്ല. പേ​രാ​വൂ​ർ നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്ത് 54ലെ 279ാം ​സീ​രി​യ​ല്‍ ന​മ്പ​ര്‍ വോ​ട്ട​റാ​ണ് അ​ബ്ദു​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ മാ​ര്‍ഗ​നി​ർ​ദേ​ശ​പ്ര​കാ​രം വീ​ട്ടി​ല്‍ വോ​ട്ട് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ പാ​ച്ചി​ലാ​ള​ത്തെ അ​ബ്ദു​ല്ല​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ എ​ത്തി​യ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ വോ​ട്ടേ​ഴ്സ് ലി​സ്റ്റ് പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് അ​ബ്ദു​ല്ല​യു​ടെ വി​ര​ലി​ൽ മ​ഷി പു​ര​ട്ടി വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്തി. പി​ന്നീ​ട് മ​ക​ൻ ടി.​വി. അ​ലി​യു​ടെ സ​ഹാ​യ​ത്തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം ബാ​ല​റ്റ് പേ​പ്പ​ർ ക​വ​റി​ലി​ട്ട് ഒ​ട്ടി​ച്ച് സ​മീ​പ​ത്തു​വെ​ച്ച മെ​റ്റ​ൽ ഡ്രോ​പ് ബോ​ക്സി​ൽ നി​ക്ഷേ​പി​ച്ച​തോ​ടെ വോ​ട്ടി​ങ് പ്ര​ക്രി​യ പൂ​ർ​ത്തി​യാ​യി. വോ​ട്ടി​ന് സാ​ക്ഷി​യാ​കാ​ൻ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ ബൂ​ത്ത് ഏ​ജ​ന്റു​മാ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. പേ​രാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ്രാ​യം കൂ​ടി​യ വോ​ട്ട​റാ​ണ് അ​ബ്ദു​ല്ല. ക​ഴി​ഞ്ഞ വോ​ട്ടേ​ഴ്സ് ദി​ന​ത്തി​ൽ ത​ഹ​സി​ൽ​ദാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ വീ​ട്ടി​ലെ​ത്തി അ​ബ്ദു​ല്ല​യെ ആ​ദ​രി​ച്ചി​രു​ന്നു.

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!