മലയോര റോഡിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും
പേരാവൂർ: നെടുംപൊയിൽ-തലശ്ശേരി റോഡിലും നെടുംപൊയിൽ -കൊട്ടിയൂർ, പേരാവൂർ റോഡിലും കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി ഉണങ്ങിയ മരങ്ങളും മുളങ്കാടുകളും. കോളയാട് മുതൽ ഈരായിക്കൊല്ലി വരെയുള്ള ഭാഗങ്ങളിൽ ഒട്ടേറെ മരങ്ങളാണ് ഉണങ്ങി നിൽക്കുന്നത്. ഇതിനു പുറമേ റോഡിലേക്ക് ചാഞ്ഞ നിലയിൽ മുളങ്കാടുകളുമുണ്ട്. ഉണങ്ങി ദ്രവിച്ച മുളകൾ യാത്രക്കാർക്ക് മേൽ വീഴാമെന്ന സ്ഥിതിയാണ്. ഇവ മുറിച്ചുമാറ്റാൻ അധികൃതർ തയാറല്ലെന്നാണ് നാട്ടുകാരുടെ പരാതി. നിരവധി തവണ മുളകൾ റോഡിലേക്കു വീണ് അപകടങ്ങൾ ഉണ്ടായെങ്കിലും അധികൃതർ മൗനത്തിലാണ്. ചില സന്ദർഭങ്ങളിൽ ഉദ്യോഗസ്ഥരെത്തി റോഡിലേക്ക് താഴ്ന്നു … Read more