Tue. Jan 7th, 2025

വീട്ടമ്മയെ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തി; മൂന്നുപേർക്കെതിരെ കേസ്

വീട്ടമ്മയെ ഫിനാൻസ് ജീവനക്കാർ ഭീഷണിപ്പെടുത്തി; മൂന്നുപേർക്കെതിരെ കേസ്

പാ​നൂ​ർ: സ്വ​കാ​ര്യ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ നി​ന്ന് വാ​യ്പ​യെ​ടു​ത്ത പൊ​ന്ന്യം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യെ വീ​ട്ടി​ൽ​ക​യ​റി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന പ​രാ​തി​യി​ൽ മൂ​ന്നു​പേ​ർ​ക്കെ​തി​രെ പാ​നൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു.

ശ്രീ​റാം ഫി​നാ​ൻ​സ് മാ​നേ​ജ​ർ, ജീ​വ​ന​ക്കാ​രാ​യ അ​നീ​ഷ്, ശ്രീ​രാ​ഗ് എ​ന്നി​വ​ർ വീ​ട്ടി​ൽ​ക്ക​യ​റി റി​ജു​ൻ​ലാ​ലി​ന്റെ ഭാ​ര്യ പ​ന്ന്യ​ന്നൂ​രി​ലെ റ​ഫ്സീ​ന​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും തെ​റി​വി​ളി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഭ​ർ​ത്താ​വ് മാ​ക്കു​നി​യി​ലെ റി​ജു​ൻ​ലാ​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

50,000 രൂ​പ​യാ​ണ് വാ​യ്പ​യെ​ടു​ത്ത​ത്. 3000 രൂ​പ മാ​സ അ​ട​വ്. ഭാ​ര്യ​യു​ടെ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് നാ​ലു​മാ​സ​ത്തെ അ​ട​വ് മു​ട​ങ്ങി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. 

By editor

Related Post

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!