ഇരിട്ടി: കൂട്ടുപുഴയിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ 45 ഗ്രാം എം.ഡി.എയുമായി മുണ്ടേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. മുണ്ടേരിയിലെ ഗൗരിഷിനെയാണ് (24) ഇരിട്ടി പ്രിൻസിപ്പൽ എസ്.ഐ കെ. ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കണ്ണൂർ റൂറൽ ജില്ല പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.